കോതമംഗലം: പ്രകൃതിക്ക് പച്ചപ്പിന്റെ കുട പിടിക്കുവാൻ ഒരുങ്ങുകയാണ് കോതമംഗലം എം. എ. കോളേജ്. ഇതിന്റെ മുന്നോടിയായി എം. എ. കോളേജ് ക്യാമ്പസിൽ വൃക്ഷ തൈനട്ട് കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ ഉത്‌ഘാടനം നിർവഹിച്ചു.150ൽ പരം ഇനത്തിലുള്ള വിവിധ വൃക്ഷ തൈകളാണ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് ,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എം. എം ഐസക് മാലിയിൽ, അത്തനേഷ്യസ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ ,കോളേജിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് കോളേജ് ക്യാമ്പസിൽ നട്ടത്. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്,എൻജിനീറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.ബോസ് മാത്യു ജോസ്, എം. എ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, അത്തനേഷ്യസ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജനനിബിഡമായ കോതമംഗലം പട്ടണത്തിൽ ശുദ്ധവായുവിന്റെ അളവ് കുറയുകയും, കാർബൺ ഡൈ ഓക്സൈഡ് അളവ് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കാർബൺ ഡൈ ഓക്സൈഡ് അളവ് കുറച്ച് ശുദ്ധവായു ഉൽപാദിപ്പിക്കുന്ന ഓക്സിജൻ പാർക്കും ബൊട്ടാണിക്കൽ ഗാർഡനും ഒരുക്കുന്നത് വഴി പൊതുസമൂഹത്തിനും പരിസ്ഥിതി പഠന സമൂഹത്തിനും പ്രദേശത്തെ സർവ്വ ജീവജാലങ്ങൾക്കും അത്താണി ആയിരിക്കും ഈ പച്ചതുരുത്ത് എന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി എം. എ. കോളേജിൽ പ്രകൃതി ദത്തമായരൂപത്തിൽ വനം നിർമിച്ചെടുക്കുന്ന (മിയാവാക്കി വനം )ജോലികൾ ആരംഭിച്ചു കഴിഞ്ഞു. മിയാവാക്കി വനം കൂടി വരുന്നതോടെ കോതമംഗലം നഗരത്തിനു മേലേ പച്ചപ്പിന്റെ കുട പിടിച്ചു നിൽക്കുന്ന പൂങ്കവനമായി ഈ കലാലയം മാറും.