കോതമംഗലം : കഴിഞ്ഞ ദിവസം മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 80 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴി സ്വര്‍ണവും 55 കിലോ വിഭാഗം കുമിത്തേയില്‍ ഷിന്‍ജു വര്‍ഗീസ് വെള്ളിയും നേടി. ഇരുവരും സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. ഇവര്‍ ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.
കോതമംഗലം അള്ളുങ്കല്‍ ചേറാടിയില്‍ വര്‍ഗീസ്- ശലോമി ദമ്പതികളുടെ മകളായ ഷിന്‍ജു സിവില്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞാറക്കാട് വട്ടക്കുഴി മാത്യു ജോസഫ്- ലീലാമ്മ മാത്യു ദമ്പതികളുടെ മകനായ അരുണ്‍ തൊടുപുഴ സഹകരണ ബേങ്ക് ജീവനക്കാരനാണ്.
ഫോട്ടോ : മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം.
