Connect with us

Hi, what are you looking for?

NEWS

ദേശീയപാത നവീകരണം: NHAI സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന്‌ താലൂക്ക്‌ വികസന സമിതി യോഗം

കോതമംഗലം : കൊച്ചി – മൂന്നാർ ദേശീയപാതയില്‍ ഇപ്പോള്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കൊണ്ട്‌ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ (NHAI ) സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന്‌ താലൂക്ക്‌ വികസന സമിതിയോഗം. ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം ട്രാഫിക്‌ സുരക്ഷയുമായി ബന്ധപ്പെട്ട്‌ കൃത്യമായ മുന്നറിയിപ്പ്‌ സംവിധാനങ്ങള്‍ കൊടുക്കാത്തതുമൂലം ഇതുവരെ നിരവധി ജീവനുകളാണ്‌ നഷ്ടപ്പെട്ടിട്ടുള്ളത്‌ .
ഒട്ടേറെപേര്‍ ഗുരുതരമായ പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്‌. കോതമംഗലം നഗരസഭയിലെയും കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെയും കുടിവെള്ള വിതരണ ശൃംഖല നിലവിലെ നിര്‍മ്മാണം മൂലം പൂര്‍ണ്ണമായും തകര്‍ന്ന സാഹചര്യമാണുള്ളത്‌.

ജലജീവന്‍ മിഷന്‍, അമൃത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പുതിയതായി സ്ഥാപിക്കേണ്ടതായ പൈപ്പ്‌ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം പോലും നല്‍കാതെ ഈ പ്രദേശങ്ങളിലൂടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ മുന്നോട്ട്‌ കൊണ്ടുപോകുകയാണ്‌. ഇത്‌ മൂലം കോതമംഗലം നഗരസഭയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും, പല്ലാരിമംഗലം പഞ്ചായത്തിന്റെ കുറേ മേഖലകളിലും ഭാവിയില്‍ വലിയ കുടിവെള്ള ക്ഷാമമാണ്‌ നേരിടാന്‍ പോകുന്നത്‌. മാത്രമല്ല, നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ ഗതാഗതകുരുക്കും നേരിടുകയാണ്‌. ഈ വിഷയങ്ങളെല്ലാം നിരവധി തവണ ജനപ്രതിനിധികളും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ യുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ മറ്റ്‌ ബുദ്ധിമുട്ടുകളൊന്നും തങ്ങള്‍ക്ക്‌ പ്രശ്നമല്ലായെന്ന ഏകപക്ഷീയമായ നിലപാടോടുകൂടി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ ഇപ്പോഴും നിര്‍മ്മാണവുമായി മുന്നോട്ട്‌ പോവുകയാണ്‌.

അടിയന്തിരമായി ഈ നിലപാട്‌ അവസാനിപ്പിച്ച്‌ ബന്ധപ്പെട്ടവരുമായി ആവശ്യമായ കൂടിയാലോചനകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ തയ്യാറാകണമെന്നും താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു.താലൂക്കിലെ വിവിധ മേഖലകളില്‍ മഞ്ഞപ്പിത്തം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്തവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലവര്‍ഷം ശക്തമായ സാഹചര്യം കണക്കിലെടുത്ത്‌ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും ആവശ്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കണമെന്നും യോഗത്തിൽ അറിയിച്ചു .കോതമംഗലം താലൂക്കിലെ ദേശീയപാത, പൊതുമരാമത്ത്‌, ഗ്രാമീണ റോഡുകളുടെയും വീടുകളുടെയും സമീപത്തായി വനഭൂമിയിലും അല്ലാതെയും നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ സമയബന്ധിതമായി മുറിച്ചു മാറ്റണമെന്ന്‌ യോഗത്തിൽ നിർദ്ദേശിച്ചു. പട്ടയവിതരണത്തിനായി കോതമംഗലത്ത്‌ സ്പെഷ്യല്‍ ഓഫീസ്‌ തുടങ്ങിയിട്ടുള്ളതായും പട്ടയ നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും ഓണത്തിന്‌ മുമ്പ്‌ 1000 പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് എം എൽ എ യോഗത്തില്‍ അറിയിച്ചു.

താലൂക്കിന്റെ വിവിധ മേഖലകളില്‍ വന്യമൃഗശല്യം കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെല്ലാം സമയബന്ധിതമായി പ്രാവര്‍ത്തികമാക്കണമെന്നും കോതമംഗലത്ത്‌ പുതുതായി പ്രഖ്യാപിച്ചിട്ടുള്ള ആര്‍.ആര്‍.റ്റിയുടെ പ്രവര്‍ത്തനവും വേഗത്തില്‍ നടപ്പിലാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. കോതമംഗലം മുന്‍സിപ്പാലിറ്റിയില്‍ മയക്ക്‌ മരുന്ന്‌ വ്യാപനവുമായി ബന്ധപ്പെട്ട്‌ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ് പരിസരങ്ങളില്‍, എക്സൈസ് , പോലീസ്‌ പരിശോധന ശക്തമാക്കണമെന്നും, ടൗൺ പരിസരങ്ങളിലെ റോഡുകളിലെ വെള്ളക്കെട്ട്‌ നാഷണല്‍ ഹൈവേ റോഡിലെ കുടിവെള്ള പൈപ്പ്‌ ലൈന്‍ കാനയ്ക്ക്‌ അരികിലൂടെ നിര്‍മ്മിക്കുന്നത്‌ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന്‌ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന്‌ യോഗത്തിൽ പറഞ്ഞു.
കോട്ടപ്പടി മാര്‍ ഏലിയാസ്‌ കോളേജിന്‌ മുന്നിലുള്ള റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിന്‌ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെടുകയുണ്ടായി .

കുട്ടമ്പുഴ പഞ്ചായത്തില്‍ അപകടഭീഷണിയിലുള്ള മരങ്ങള്‍ മുറിക്കുന്നതിനും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക്‌ താലൂക്കാശുപത്രിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അടിയന്തിരമായി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
പട്ടയഭൂമിയുമായി ബന്ധപ്പെട്ട്‌ വനംവകുപ്പില്‍ നിന്നും എന്‍.ഒ.സി ലഭ്യമാകുന്നതിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
പാലമറ്റം ബസ്‌ റൂട്ടില്‍ വൈകിട്ടുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വ്വീസ്‌ പുനസ്ഥാപിക്കണമെന്നും കീരമ്പാറ പഞ്ചായത്തില്‍ റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും, റോഡില്‍ വലിയകുഴികള്‍ അടിയന്തിരമായി നികത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ഭൂതത്താന്‍കെട്ട്‌ ഇറിഗേഷനുമായി ബന്ധപ്പെട്ട്‌ കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നും നേര്യമംഗലത്തും പരിസരപ്രദേശങ്ങളിലും അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ കെ എസ് ഇ ബി ആവശ്യമായ സഹായം വനം വകുപ്പിന് ചെയ്തു നൽകണമെന്നും യോഗം നിർദ്ദേശിച്ചു.

യോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഗോപകുമാര്‍ എ.എന്‍, കോതമംഗലം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടോമി അബ്രാഹം, വാരപ്പെട്ടി ഗ്രാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ ചന്ദ്രശേഖരന്‍ നായര്‍, കോട്ടപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി, കീരമ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമച്ചന്‍ ജോസഫ്‌, കവളങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി മാത്യു,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യന്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്‌ എല്‍ദോസ്‌, പി റ്റി ബെന്നി, എന്‍.സി ചെറിയാന്‍, ബേബി പൗലോസ്,എ.ടി പൗലോസ്‌, തോമസ് തോമ്പ്ര,സാജന്‍ അമ്പാട്ട്‌ എന്നിവര്‍ ഉള്‍പ്പെടെ വിവിധ വകുപ്പ്‌ മേധാവികൾ യോഗത്തില്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ യുവാവ് അയൽവാസിയുടെ വീട്ടിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. വാരപ്പെട്ടി ഏറാമ്പ്ര അരഞ്ഞാണിയിൽ സിജോ (47) ആണ് അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രി പത്താേടെയാണ് കൊലപാതക...

NEWS

കോ​ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യി​ല്‍ നെ​ല്ലി​ക്കു​ഴി ടൗ​ണി​ല്‍ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു. കോ​ത​മം​ഗ​ലം- പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ൽ നെ​ല്ലി​ക്കു​ഴി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡ് തോ​ടാ​യ​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും ഓ​ട​ക​ള്‍ മാ​ലി​ന്യം...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി...

NEWS

പോത്താനിക്കാട്:എറണാകുളം ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷൻ തിരിച്ച് പിടിക്കാൻ ഇക്കുറി യുവാവിനെ രംഗത്തിറക്കി എൽഡിഎഫ്. നിയമ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ബിനിൽ എൽദോയാണ് കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ മത്സരിക്കുന്നത്. വനം, വനം,...

NEWS

കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു . കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്,...

error: Content is protected !!