കോതമംഗലം : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ റോഡിന്റെ ദേശീയപാതയിൽ വ്യാപകമായ തകർച്ചയാണ് സംരക്ഷണ ഭിത്തിക്ക് ഉണ്ടായിട്ടുള്ളത്.തകർന്ന പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.വില്ലാഞ്ചിറയിൽ മൂന്ന് സ്ഥലത്താണ് സംരക്ഷണ ഭിത്തിക്ക് വലിയ തകർച്ച ഉണ്ടായിട്ടുള്ളത്.വലിയ കുത്തൊഴുക്കിൽ നേര്യമംഗലം ഫാമിലെ കൃഷിക്കും നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. എം എൽ എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,മുൻ പഞ്ചായത്ത് മെമ്പർ അനീഷ് മോഹനൻ,ദേശീയ പാത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
