കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നെല്ലിമറ്റം പ്രതീക്ഷപ്പടി പുല്ലിവെട്ടിപ്പാറ റോഡിന്റെ കയറ്റം കുറയക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയിലേക്കും, മൂന്നാറിലേക്കും പോകുന്ന നിരവധി വിനോദ സഞ്ചാരികളും, നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുള്ള റോഡിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. റോഡിലെ കയറ്റം പലപ്പോളും ഡ്രൈവറുടെ കാഴ്ച്ച മറക്കുന്നതുമൂലമാണ് അപകടം സംഭവിക്കുന്നതെന്ന് വാഹനാപകടത്തിൽ ഉൾപ്പെട്ടവർ വെളുപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട അധികാരികളും, ആന്റണി ജോൺ എം എൽ എയും സ്ഥലം സന്ദർശിക്കുകയും പ്രശ്‌ന പരിഹാരത്തിനായി റോഡിന്റെ കയറ്റം കുറച്ചു വാഹന യാത്രക്കാർക്ക് സുഗമമായ കാഴ്ച്ച ലഭിക്കുന്നതിനുമുള്ള നടപടിയാണ് ആരംഭിച്ചിരിക്കുന്നത്.

You must be logged in to post a comment Login