കോതമംഗലം : കൊറോണ കാലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കരവിരുതു കളില്‍ കൗതുകം തീര്‍ക്കുവാനുളളസുവര്‍ണ്ണ കാലം. നെല്ലിക്കുഴി ഗ്രീന്‍വാലി സ്ക്കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയായ നന്ദനയുടെ വര്‍ണ്ണ മനോഹാരിതയില്‍ പിറവിയെടുത്ത കുപ്പികള്‍ ഇതിനോടകം സോഷ്യല്‍ മീഡീയായില്‍ വൈറലായി കഴിഞ്ഞു. അലക്ഷ്യമായി വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതുമായ കുപ്പികള്‍ ശേഖരിച്ച് മനോഹരമായി പെയിൻ്റ് ചെയ്താണ് നന്ദന ഈ വര്‍ണ്ണ കുപ്പികള്‍ നിര്‍മ്മിക്കുന്നത്.
വിവിധ തരത്തിലുളള ചായങ്ങൾ ആണ് ഇതിനായ് നന്ദന ഉപയോഗിക്കുന്നത്. സ്ക്കൂൾ അടച്ചതോടെ വീട്ടിൽ വെറുതെയിരുന്ന് ടിവി യും ,കാർട്ടൂണുകളും കാണുന്നതിനിടയിൽ തൻ്റെ കലാപരമായ കഴിവുകള്‍ ഈ കുപ്പികളില്‍പരീക്ഷിച്ചതോടെ യാണ് ഏവര്‍ക്കും അസൂയതോന്നും വിധത്തില്‍ വര്‍ണ്ണങ്ങള്‍വിരിയിച്ച ഈ കുപ്പികള്‍ പിറവിയെടത്തത്. വര്‍ണ്ണമനോഹരമായി നിര്‍മ്മിച്ച ഈ കുപ്പികള്‍ വീട്ടില്‍ സൂക്ഷിച്ച് വച്ചിരിക്കയാണ് നന്ദന ഇപ്പോള്‍. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുളള എ.വി രാജേഷ് – സൗമ്യ ദംബതികളുടെ മകളാണ് നന്ദന എന്ന ഈ കൊച്ചുമിടുക്കി.
https://www.facebook.com/kothamangalamvartha/videos/1505235582969989/