Connect with us

Hi, what are you looking for?

NEWS

നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയി കോതമംഗലം മാര്‍ അത്തനേഷ്യസ്

കോതമംഗലം : നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് എന്ന അംഗീകാരം കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. 2023 ജനുവരി 19, 20 തീയതികളിലാണ് വിദഗ്ദ്ധ സമിതി പരിശോധന നടത്തി അംഗീകാരം നല്‍കിയത്. നാഷണല്‍ അസ്സസ്സ്‌മെന്റ് ആ്ന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ആണ് അക്രഡിറ്റേഷന് വേണ്ട മികവിന്റെ വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തുവാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, പഠന നിലവാരം, ഗവേഷണ സൗകര്യങ്ങള്‍, മികച്ച കാമ്പസ്സ് റിക്രൂട്ട്‌മെന്റ്, സാമൂഹിക ഇടപെടലുകള്‍, കലാകായിക രംഗത്തെ നേട്ടങ്ങള്‍, അദ്ധ്യാപകരുടെ യോഗ്യതകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പിന്തുണ, ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, വിവിധ ഗവര്‍മെന്റ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍, മികച്ച വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പുരസ്‌കാരങ്ങള്‍, ലൈബ്രറി ലബോറട്ടറി സൗകര്യങ്ങള്‍, കോളേജ് മാനേജ്‌മെന്റിന്റെ ശക്തമായ പിന്തുണ തൂടങ്ങി ഒട്ടേറെ കാര്യങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്.

ഇതിന് മുമ്പ് കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍.ബി.എ.) അംഗീകാരവും ലഭിച്ചിരുന്നു. കോളേജിന് ലഭിച്ച ഈ മികവിന്റെ അംഗീകാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, മറ്റ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെ കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അഭിനന്ദിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...