Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി: കോതമംഗലം സ്വദേശികൾ പോലീസ് പിടിയിൽ

കോതമംഗലം : മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ച 12 പേർ പോലീസ് പിടിയിൽ. ഇവരിൽ നിന്ന് 3,96,650 രൂപയും പിടികൂടി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. തൊടുപുഴ വൃന്ദാവനിൽ ജയറാം (52), അടൂപ്പറമ്പ് മേത്തിപ്പാറയിൽ ജയിംസ് (45), മണ്ണത്തൂർ ചെറ്റെപീടിക തെനശേരി അബി (54), കോലഞ്ചേരി പാലക്കുന്നത്ത് പൗലോസ് (63), കോതമംഗലം തങ്കളം പീച്ചക്കര റോയി (68), മാതിരപിള്ളി കണ്ടിരിക്കൽ പീറ്റർ മാത്യു (65), ചെങ്കര മനിയാലിപ്പറമ്പ് ജേക്കബ്ബ് (71), മൂവാറ്റുപുഴ മാടക്കേൽ സാബു ചെറിയാൻ (55), മാടക്കേൽ ബിനോയി ആന്‍റെണി (65), ആവോലി തറമുറ്റം കുര്യാക്കോസ് (62), കദളിക്കാട് വരിക്കാമാക്കൽ സാബു സ്കറിയ (47), വാഴക്കുളം കൂട്ടുങ്ങൽ മജു ജോസ് (38), എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

എസ്.ഐമാരായ വിഷ്ണു രാജു, ബേബി ജോസഫ്, ദിലീപ്, സീനിയർ സി.പി.ഒമാരായ ജിജു കുര്യാക്കോസ്, രാമചന്ദ്രൻ, സി.പി.ഒ മാരായ അബൂബക്കർ, രഞ്ജിഷ്, സനൂപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!