മുവാറ്റുപുഴ : വീടിന് ഭീഷണിയാകുന്ന രീതിയിൽ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ മാറാടി പള്ളിക്കവല ഭാഗത്ത് മൂലംകുഴിയില്‍ (തെള്ളിക്കുന്നേല്‍) വീട്ടില്‍ അന്‍സാര്‍ (39) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് കാക്കൂച്ചിറ ഭാഗത്ത് പെൺകുട്ടി താമസിക്കുന്ന വീടിന് സമീപത്ത് നിന്ന് പ്രതി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു. ഇത് മൊബൈൽ ഫോണിൽ പകർത്തിയതിനാണ് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തത്. ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐമാരായ ശശികുമാർ, രാജേഷ്, പീറ്റർ പോൾ, എ.എസ്.ഐ മാരായ ജയകുമാർ, അജി സി.പി.ഒ മാരായ ബിബിൽ മോഹൻ, സജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
