കോതമംഗലം : മുവാറ്റുപുഴ റവന്യൂ ഡിവിഷൻതല പട്ടയ മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. കോതമംഗലം എം എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ എം ജോസഫ്,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്,കോതമംഗലം നഗരസഭ വാർഡ് കൗൺസിലർമാരായ എ ജി ജോർജ്,കെ വി തോമസ്,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി,റഷീദ സലീം,റാണിക്കുട്ടി ജോർജ്ജ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ കെ ദിനകരൻ,ആർ അനിൽകുമാർ,കെ എ ജോയി,ഇ കെ ശിവൻ,പി റ്റി ബെന്നി,തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്,കെ എം നാസർ എന്നിവർ സന്നിഹിതരായിരുന്നു.
ജില്ലാ കളക്ടർ ജില്ലാ കളക്ടർ ഡോക്ടർ രേണുരാജ് ഐ എ എസ് സ്വാഗതവും മൂവാറ്റുപുഴ ആർ ഡി ഓ അനി പി എൻ നന്ദിയും പറഞ്ഞു. കോതമംഗലം,മുവാറ്റുപുഴ,കുന്നത്തുനാട് താലൂക്കുകളിലെ കൈവശക്കാർക്കാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.