മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ 2020-21 വര്‍ഷത്തെയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് 19ന്റെ പശ്ചത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ടി.എസ്.ദില്‍രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം.അബ്ദുല്‍ മജീദ്, പി.പി.എല്‍ദോസ്, കെ.പി.റസാക്ക്, സി.എം.ഷാജി, സി.കെ.ഉണ്ണി, മുഹമ്മദ് ഷഫീഖ്, യൂസഫ് അന്‍സാരി, ജബ്ബാര്‍ വേണാട്ട്, ഫാറൂഖ് മടത്തോടത്ത്, നെല്‍സണ്‍ പനയ്ക്കല്‍, പി.ജി.ബിജു, രമേശ് പുളിക്കന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.എസ്.ദില്‍രാജ്(പ്രസിഡന്റ്) കെ.എം.ഫൈസല്‍(വൈസ്പ്രസിഡന്റ്) പി.എസ്.രാജേഷ്(സെക്രട്ടറി) അബ്ബാസ് ഇടപ്പിള്ളി(ജോയിന്റ് സെക്രട്ടറി)രാജേഷ് രണ്ടാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
