മൂവാറ്റുപുഴ: നഗര മധ്യത്തില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വച്ച് യുവാവിനെ ബൈക്കിലെത്തിയയാൾ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പണ്ടിരിമല സ്വദേശി അഖിലിനാണ് (19) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കറുകടം സ്വദേശി ബേസിലിനെതിരേ പോലീസ് കേസെടുത്തു. ബേസിലിന്റെ സഹോദരിയുമായി അഖില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതേതുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. അഖിലിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപെട്ട ബേസിലിനെകുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് വെളിപ്പെടുത്തുന്നു.
