മൂവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്തിലാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച് MLA മാത്യു കുഴൽ നാടൻ കുട്ടികളെ വീടിൻ്റെ അകത്ത് കയറ്റിയത്. പായിപ്ര വലിയപറമ്പിൽ അജേഷിൻ്റെ വീട്ടിലാണ് സംഭവം. ഭാര്യ:-മഞ്ജു, മക്കൾ: നന്ദു (10ആം ക്ലാസ് )നന്ദന (7ആം ക്ലാസ് ) നന്ദിത (7ആം ക്ലാസ്, നന്ദശ്രീ (5ആം ക്ലാസ് ) എന്നിവരെ പുറത്താക്കിയാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. അജേഷ് പട്ടിക വിഭാഗത്തിൽപ്പെട്ടതാണ് ഹൃദ് രോഗിയാണ്. അജേഷ് നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ അഡ്മിറ്റുമാണ്. മക്കളോട് സാധനങ്ങൾ എടുത്ത് ഇറങ്ങിക്കോ എന്ന് പറഞ്ഞ് ഇറക്കിയാണ് വീട് ജപ്തി ചെയ്തത് എന്ന് പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട് ജപ്തി ചെയ്തത്. ജപ്തി ചെയ്ത വീട്ടിൽ വൈകിട്ടോടേ മാത്യൂ കുഴൽ നാടൻ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം സി വിനയൻ, വാർഡ് മെമ്പർമാരായ നജിഷാനവാസ്, ഷാഫി മുതിരക്കാലായിൽ മുൻ പഞ്ചായത്തംഗങ്ങളായ കെ കെ ഉമ്മർ, പി എ കബീർ, എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധിക്കുകയും, തുടർന്ന് താഴ് പൊളിച്ച് കുട്ടികളെ വീട്ടിൽ കയറ്റുകയുമാണ് ഉണ്ടായത്. ബാങ്കുകാർ നടത്തിയത് മനുഷത്വരഹിതമായ പ്രവർത്തനമാണെന്നും MLA പറഞ്ഞു.