മുവാറ്റുപുഴ :ആസ്സാം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി പിടിയിൽ . ആസ്സാം നഗാവ് പബ്ബുദലിയിൽ അനിസുൽ ഹഖ് (22)ആണ് മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. ആസ്സാമിൽ നിന്നും ജോലിക്കായി കൊണ്ടുവന്ന യുവതിയെ കോൺട്രാക്ടർ ആയ യുവാവ് പീഡിപ്പിക്കുകയായിരുന്നു. മൂന്നു കുട്ടികളുടെ അമ്മയാണ് യുവതി. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.ജെ മാർട്ടിൻ എസ്.ഐ സി.കെ ബഷീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഐസിമോൾ, സിപിഒ മാരായ മോഹൻകുമാർ, സുഭാഷ്കുമാർ, സന്ധ്യ എന്നിവരാണ് ഉണ്ടായിരുന്നത്.
