CHUTTUVATTOM
എം എൽ എ ഓഫീസ് തുറന്നു; മൂവാറ്റുപുഴ നിയോജക മണ്ഡലം സംസ്ഥാനത്തിനു മാതൃകയാണെന്ന് ഡോ. ശശി തരൂർ എം.പി.

മൂവാറ്റുപുഴ: നൂറു ദിനം കൊണ്ട് ഡോ.മാത്യു കുഴൽനാടനിലൂടെ നിരവധി നേട്ടങ്ങൾ കൈവരിക്കാനാനായ മൂവാറ്റുപുഴ നിയോജക മണ്ഡലം സംസ്ഥാനത്തിനു മാതൃകയാണെന്ന് ഡോ. ശശി തരൂർ എം.പി. മാത്യു കുഴൽനാടൻ്റെ പുതിയ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിലേറെ യുവാക്കളെ അണിനിരത്തിക്കൊണ്ട് രൂപീകരിച്ച കൊവിഡ് ബ്രിഗേഡ് നിരവധി കൊ വിഡ് രോഗികൾക്ക് ആശ്വാസമായി. അതുപോലെ ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് ഡിജിറ്റൽ ഡിവൈഡ് അവസാനിപ്പിക്കാൻ മാത്യു കൈക്കൊണ്ട നടപടികൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിവര സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ചു കൊണ്ടുള്ള ഓഫീസ് പ്രവർത്തനം കാലഘട്ടത്തിൻ്റെ ആവശ്യമാണ്. മാത്യുവിൻ്റെ ഓഫീസിൽ ജനോപകരാത്തിനുള്ള എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്തരൂർ കൂട്ടിച്ചേർത്തു. പാവപ്പെട്ട വിദ്യാർഥികൾക്ക് മാത്യു നൽകുന്ന 1001-ാമത്തെ ഫോൺ തരൂർ സമ്മാനിച്ചു. അതുപോലെ കാൻസർ രോഗിക്ക് ചികിത്സാ സഹായമായി 50000 രൂപയും നൽകി. മലബാർ ഗോൾഡിൻ്റെ സഹകരണത്തോടെ മികച്ച വിജയം നേടിയ 15 വിദ്യാർത്ഥികൾക്ക് ടാബുകളും 2 നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായവും ശശി തരൂർ വിതരണം ചെയ്തു. മൂവാറ്റുപുഴയ്ക്ക് വേണ്ടി കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ ധാരാളം കാര്യങ്ങൾ ചെയ്തു എന്നവകാശപ്പെടുന്നില്ല. എന്നിരുന്നാലും എന്നാലാവുന്നത് ചെയ്തു എന്നാണ് കരുതുന്നതെന്ന് ഡോ. മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു.
എം.എൽ.എ ആയതിനു ശേഷം ചെയ്ത കാര്യങ്ങളിൽ മനസ്സിന് എറ്റവും കുളിർമ നൽകിയത് ഡിജിറ്റൽ മൂവാറ്റുപുഴയുടെ ഭാഗമായി കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തതായിരുന്നു. വ്യത്യസ്തമായ ഒരു രാഷ്ട്രീയ ശൈലി എന്ന നിലയിൽ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരുന്നില്ലെങ്കിൽ അതിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ മൂവാറ്റുപുഴ മണ്ഡലത്തിലെ അർഹരായ കുട്ടികൾക്ക് സ്വന്തം നിലയ്ക്ക് സ്മാർട്ട് ഫോണുകൾ നൽകി പ്രതിഷേധിക്കും എന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.
ഇതിനോടകം ഡിജിറ്റൽ മൂവാറ്റുപുഴയുടെ ഭാഗമായി സ്കൂളുകളുടേയും പാർട്ടിയുടേയും മറ്റ് സന്നദ്ധ സംഘടനകളുടേയുമൊക്കെ സഹായത്തോടെ 1089 സ്മാർട്ട് ഫോണുകളാണ് മണ്ഡലത്തിൽ നേരിട്ട് വിതരണം നടത്തിയത്. കർഷകരുടെ പ്രശ്നങ്ങൾ, ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നിയമസഭയിലെത്തിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ
കെ.എം.സലീം അദ്ധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം എൽ എ ജോണി നെല്ലൂർ, മുൻ എം പി ഫ്രാൻസിസ് ജോർജ് , റോയി കെ. പൗലോസ്, നഗരസഭ ചെയർമാൻ പി.പി എൽദോസ്, കെ.എം. അബ്ദുൽ മജീദ്, നിർമ്മല സ്കൂൾ പ്രിൻസിപ്പൽ ആന്റണി പുത്തൻകുളം, അഡ്വ. വർഗ്ഗീസ് മാത്യു, കെ.എം. പരീത്, വിൻസന്റ് ജോസഫ്, സലീം ഹാജി, ജോസ് പെരുമ്പള്ളി കുന്നേൽ, പി.എ. ബഷീർ, എം.എസ്. സുരേന്ദ്രൻ , ടോമി പാലമല എന്നിവർ സംസാരിച്ചു.
ബാംബു ഡേയോടനുബന്ധിച്ച് നിർമ്മല സ്ക്കൂൾ അങ്കണത്തിൽ ശശി തരൂർ എം പി ബാംബു നട്ടശേഷമാണ് ശശി തരൂർ മടങ്ങിയത്.
ചിത്രം :ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ.യുടെ ഓഫീസ് ഡോ.ശശി തരൂർ എം.പി.ഉൽഘാടനം ചെയ്യുന്നു.
ഫാദർ ആൻറണി പുത്തൻകുളം, കെ.എം.അബ്ദുൾ മജീദ്, ഉല്ലാസ് തോമസ്, റോയി കെ.പൗലോസു്, ഡോ.മാത്യു കുഴൽ നാടൻ, കെ.എം.സലിം ,ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്ജ്, വിൻസെൻ്റ് ജോസഫ്, ജോസ് പെരുമ്പിള്ളിൽ സമീപം.
CHUTTUVATTOM
പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ സായാഹ്ന ധർണ്ണാ സമരം സംഘടിപ്പിച്ചു

കോതമംഗലം : നികുതി ഭികരതക്കെതിരെ,
വില കയറ്റത്തിനെതിരെ, ജനവിരുദ്ധ ബജറ്റിനെതിരെ,
പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ,
സംസ്ഥാനത്ത് ഒട്ടാകെ KPCC യുടെ ആഹ്വാനപ്രകാരം കരിദിനമായി ആചരിക്കുകയാണ്,
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴിയിൽ സായാഹ്ന ധർണ്ണാ സമരം സംഘടിപ്പിച്ചു.
കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.MS എൽദോസ് സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ അദ്ധ്വക്ഷത വഹിച്ചു.
വിനോദ് K മേനോൻ സ്വാഗതവും, പരീത് പട്ടമ്മാവുടി, MV റെജി, സത്താർ വട്ടക്കുടി, ഇബ്രാഹിം എടയാലി, ബഷീർ പുല്ലോളി എന്നിവർ സംസാരിച്ചു.
KP അബ്ബാസ്, KM മീരാൻ, KP കുഞ്ഞ്, ഷൗക്കത്ത് പൂതയിൽ, MM അബ്ദുൽ സലാം,ഷക്കീർ പാണാട്ടിൽ, നൗഫൽ കാപ്പുചാലി, അഷറഫ് ചക്കുംതാഴം, അനീസ് പുളിക്കൽ, ജഹാസ് വട്ടക്കുടി, KP ചന്ദ്രൻ, കാസിം പാണാട്ടിൽ, സനീബ് കോലോത്തുകുന്നേൽ, റഫീഖ് കാവാട്ട്, MA മക്കാർ മുച്ചേത്താൻ, യൂസഫ് ഇടയാലി, കബീർ ആലക്കട, അസീസ് കൊട്ടാരം, കുഞ്ഞുമോൻ മുച്ചേത്താൻ, ഇസ്മായിൽ പുളിക്കൻ എന്നിവർ ധർണ്ണാ സമരത്തിന് ശേഷം നടന്ന പന്തം കൊളത്തി പ്രകടനത്തിലും പങ്കാളികളായി.
CHUTTUVATTOM
സംസ്ഥാന ബജറ്റ് ; നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 3 കോടി രൂപ ചെലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി നവീകരണത്തിനും അനുമതി ലഭ്യമായിട്ടുണ്ട്. മറ്റു 19 പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ അനുമതിയാണ് ബജറ്റിൽ അനുവദിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭരണാനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു.
പെരുമ്പാവൂർ അണ്ടർ പാസ്സേജും ഫ്ലൈ ഓവറും 300 കോടി രൂപ, കുറുപ്പംപടി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് സമുച്ചയത്തിന് 6 കോടി, പെരുമ്പാവൂർ – റയോൺപുരം റോഡിന് 10 കോടി, അറക്കപ്പടി – പോഞ്ഞാശ്ശേരി റോഡ് 7 കോടി, നമ്പിളി – തോട്ടുവ റോഡ് 14 കോടി, കൊമ്പനാട് – വലിയ പാറ റോഡ് 5 കോടി, കൂട്ടുമഠം – മലമുറി റോഡ് 5 കോടി, ഓടക്കാലി – കല്ലില് റോഡ് 7 കോടി, കാലടി – നെടുമ്പാശ്ശേരി പാലവും ബൈപ്പാസും (45 ഡിഗ്രി ചെരിഞ്ഞത്) 100 കോടി, പഴയ മൂവാറ്റുപുഴ റോഡ് 4 വരി പാതയാക്കല് 15 കോടി, പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസ് 80 കോടി, വല്ലം ജംഗ്ഷൻ വിപുലീകരണം 10 കോടി, പെരുമ്പാവൂര് മിനി സ്റ്റേഷന് അനെക്സിന് 30 കോടി, അല്ലപ്ര – വലമ്പൂര് റോഡ് 8 കോടി, പോഞ്ഞാശ്ശേരി – മഞ്ഞപ്പെട്ടി റോഡ് 10 കോടി, ഓണംകുളം – ഊട്ടിമറ്റം റോഡ് 8 കോടി, അകനാട് – ചുണ്ടക്കുഴി റോഡ് 6 കോടി, ചെറുകുന്നം – കല്ലില് റോഡ് 4 കോടി എന്നീ പദ്ധതികൾക്കാണ് ടോക്കൺ പ്രൊവിഷൻ അംഗീകാരം ലഭ്യമായതെന്ന് എംഎൽഎ അറിയിച്ചു.
കിഫ്ബി പദ്ധതികൾ ഒന്നും നിർദ്ദേശിക്കേണ്ടതില്ല എന്ന് ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21 പദ്ധതികളാണ് പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും ബജറ്റിലേക്ക് നിർദ്ദേശിച്ചത്. എല്ലാ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭ്യമായി. അംഗീകാരം ലഭ്യമായ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി അതാത് വകുപ്പുകളുടെ മേൽനോട്ടത്തിൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
CHUTTUVATTOM
വാരപ്പെട്ടി പഞ്ചായത്ത് മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി.

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്തിൽ മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ്ജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.റ്റി.കെ. ജാഫിർ ഗാന്ധി അനുസ്മരണ പ്രഭാഷണവും എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.എസ് ഇബ്രാഹിം വിമുക്തി പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി കേരളോത്സവ വിജയിക്കൾക്കുളള സർട്ടിഫിക്കറ്റുകൾ വിതരണം ചെയതു.
പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ പി പി കുട്ടൻ ദീപ ഷാജു, കെ.എം.സെയ്ത്, ബേസിൽ യോഹന്നാൻ , ഏയ്ഞ്ചൽ മേരി ജോബി, കെ കെ. ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീ കല സി, എം എസ് ബെന്നി, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ , സിഡിഎസ് ചെയർ പേഴ്സൺ ധന്യ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം