Connect with us

Hi, what are you looking for?

CRIME

സെക്ടർ മജിസ്‌ട്രേറ്റിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയവർ അറസ്റ്റിൽ.

മൂവാറ്റുപുഴ: മേക്കടമ്പ് ഭാഗത്ത് സെക്ടർ മജിസ്‌ട്രേറ്റിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുവാറ്റുപുഴ വാളകം മേക്കടമ്പ് പഞ്ചായത്ത്‌ ഓഫീസിന് സമീപം ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്‌കുമാർ (56), മേക്കടമ്പ് പള്ളിക്ക് സമീപം മൂത്തേടത്ത് വീട്ടിൽ എൽദോ (48) എന്നിവരെയാണ് ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാസ്ക് ധരിക്കാതെ നിന്ന ആളുകളുടെ വിലാസം കുറിച്ചെടുക്കുന്നതിനിടയിൽ സെക്ടർ മജിസ്‌ട്രേറ്റിനോടും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയോടും അപമര്യാദയായി പെരുമാറുകയും സെക്ടർ മജിസ്‌ട്രേട്ടിനെ ഭീഷണിപെടുത്തുകയുമായിരുന്നു.

റിട്ടയർഡ് രെജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ ആണ് അറസ്റ്റിൽ ആയ സന്തോഷ്കുമാർ. അന്വേഷണ സംഘത്തിൽ മുവാറ്റുപുഴ എസ്ഐ വികെ ശശികുമാർ, എ.എസ്.ഐമാരായ സി.എം രാജേഷ്, സുനിൽ സാമുവൽ, സി.പി.ഒ മാരായ ബിബിൽ മോഹൻ, അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ജോലി തടസപ്പെടുത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു.

instagram follower kaufen

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...