Connect with us

Hi, what are you looking for?

NEWS

ശ്രദ്ധയമായി മുവാറ്റുപുഴയിലെ മാധ്യമ സെമിനാർ.

മൂവാറ്റുപുഴ : രാജ്യത്ത് അപകടപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് അക്കാദമിക മാധ്യമ മേഖലയിലെ ഉന്നതർ പങ്കെടുത്ത മാധ്യമ സെമിനാർ ശ്രദ്ദേയമായി. മൂവാറ്റുപുഴ നിർമ്മല കോളേജും, മീഡിയ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ നവ മാധ്യമങ്ങളുടെ സ്വാധീനവും, അച്ചടി- ദൃശ്യമാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളും ചർച്ചയായി.

നിഷ്പക്ഷ മാധ്യമം എന്നൊന്നില്ലെന്നും ശരിയുടെയും നീതിയുടെ പക്ഷത്തുനില്ക്കുകയാണ് വേണ്ടതെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എം. ഹർഷൻ പറഞ്ഞു. ജനാധിപത്യ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്ക്കുന്ന രാജ്യത്ത് പ്രതിഷേധിക്കുന്നവരുടെ ഭവനങ്ങൾ ബുൾഡോസ് ചെയ്യുന്നത് ഫാഷിസമാണ്. ഇത്തരം കലുഷമായ സാഹചര്യത്തിൽ നീതിയുടെ പക്ഷത്തുനില്ക്കുകയാണ് മാധ്യമ ധർമമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളും സാമൂഹ്യ ജനായത്തവും എന്ന വിഷയത്തിൽ കാലടി സംസ്‌കൃത സർവകലാശാല അധ്യാപകൻ ഡോ.അജയ് എസ്. ശേഖറും, ഗാന്ധിജിയുടെ പത്ര പ്രവർത്തന പാഠങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ ഗാന്ധിയൻ പ്രൊഫ. എം.പി. മത്തായി എന്നിവർ പ്രഭാഷണം നടത്തി.

ജനായത്തത്തിന്റെ അടിത്തറ സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നിവയാണെന്നും സാഹോദര്യമില്ലാതെ സമത്വവും സ്വാതന്ത്ര്യവും പ്രാപിക്കാനാവില്ലെന്നും ഡോ.അജയ് ശേഖർ പറഞ്ഞു. സാമൂഹ്യമാറ്റത്തിനു വലിയ സ്വാധീനം ചെലുത്തുന്ന നവ മാധ്യമങ്ങലും അധീശ- ഭരണകൂട താല്പര്യങ്ങൾക്കു കീഴടങ്ങുന്ന പ്രവണതയാണ് കാണുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രതികൂല സാഹചര്യങ്ങളിൽ മാധ്യമ പ്രവർത്തനം നടത്തിയ ഗാന്ധിജിയെയാണ് വർത്തമാനകാല ഇന്ത്യയിൽ മാതൃകയാക്കേണ്ടതെന്നു പ്രൊഫ.എം.പി. മത്തായി പറഞ്ഞു. മൗലികാവകാശവും സ്വാതന്ത്ര്യവും തീർത്തും ഇല്ലാതിരുന്ന ഘട്ടത്തിൽ ലോകം കീഴടക്കിയ സാമ്രാജ്യത്വ ശക്തിക്കെതിരെയാണ് ഗാന്ധിജി എഴുതിയത്. സത്യത്തിലും അഹിംസയിലും അധിഷ്ടിതമായ ഉറച്ച സമീപനമായിരുന്നു ഗാന്ധിജിയുടെ പത്രപ്രവർത്തനം. മൂല്യങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നത് സമ്പൂർണ കീഴടങ്ങലിലാണ് അവസാനിക്കുയെന്നു അദ്ദേഹം ചൂണ്ടി കാണിച്ചു.
എഴുത്തുകാരനായ പി.ബി ജീജീഷ്, ഡോ. പി.ബി. സനീഷ്, നിർമ്മല കോളേജ് മുൻ അദ്ധ്യാപകനും, പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ.ജോസ്‌കുട്ടി ജെ ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ദേശീയ പഞ്ചഗുസ്തി മെഡൽ ജേതാക്കളായ സുരേഷ് മാധവനും കുടുംബത്തിനും, മുവാറ്റുപുഴ മീഡിയ ക്ലബിന്റെ ഉപഹാരം നിർമ്മല കോളേജ് ബർസാർ ഫാ. ജസ്റ്റിൻ കണ്ണാടൻ സമർപ്പിച്ചു.
നിർമ്മല കോളേജ് ഓഡിയോ വിഷൻ ഹാളിൽ നടന്ന സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി.അദ്ധ്യക്ഷത വഹിച്ചു. മീഡിയ ക്ലബ്ബ് പ്രസിഡന്റ് എം.ഷാഹുൽ ഹമീദ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ. നിസാർ നന്ദിയും പറഞ്ഞു. വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, ഗോകുൽ കൃഷ്ണൻ എന്നിവർ നൽകി.
സെമിനാറിൽ മാധ്യമ പ്രവർത്തകരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു. ഏബിൾ. സി. അലക്സ്‌, ദീപേഷ് മുവാറ്റുപുഴ, ലിനു പൗലോസ്, ഷമീർ പെരുമറ്റം, അൻസൽ ചമ്മയത്, ജോയൽ വാഴക്കുളം, ജേക്കബ് തോമസ് എന്നിവർ നേതൃത്വം കൊടുത്തു.

ചിത്രം : മുവാറ്റുപുഴ നിർമ്മല കോളേജ്, മീഡിയ ക്ലബ്‌ മുവാറ്റുപുഴ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന മാധ്യമ സെമിനാറിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. എം ഹർഷൻ ഉത്‌ഘാടന പ്രസംഗം നടത്തുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...