Connect with us

Hi, what are you looking for?

CHUTTUVATTOM

ഉദ്ഘാടനത്തിനൊരുങ്ങി ശൂലം ചെക്ക് ഡാം

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ ശൂലം ചെക്ക് ഡാമിന്റെ ഉദ്ഘാടനം ഈമാസം 19ന് ഉച്ചയ്ക്ക് 12ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിക്കും ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് വാര്‍ഡ് മെമ്പര്‍ ബിന്ദു ബേബി അറിയിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ശൂലം നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി 34-ലക്ഷം രൂപ മുടക്കിയാണ് ശൂലം പെരുന്തോടിന് കുറുകെ ശൂലം ചെക്ക് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് ചെക്ക് ഡാമിലെ വെള്ളം തുറന്ന് വിടുന്നതിനും വേനല്‍കാലത്ത് ചെക്ക് ഡാമില്‍ വെള്ളം സംഭരിക്കുന്നതിനും ഷട്ടറുകളും വാല്‍വും സജ്ജീകരിച്ചിട്ടുണ്ട്.

ശൂലം പെരുന്തോടിന് കുറുകെ ചെക്ക് ഡാം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വേനല്‍ കാലത്ത് ചെക്ക് ഡാമില്‍ വെള്ളം നിറച്ചിടുന്നതോടെ പെരുന്തോടിന് സമീപത്തെ കിണറുകളിലും കുളങ്ങളിലുമെല്ലാം നീരുറവയ്ക്ക് കാരണമാകും. വേനല്‍കാലമാകുമ്പോള്‍ കൊള്ളികാട്ട്‌ശേരി, പൊട്ടര്‍കാട് പ്രദേശവാസികളുടെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ ചെക്ക് ഡാം സഹായകരമാകും. ശൂലം ചെക്ക് ഡാം ഉദ്ഘാടനം ചെയ്യുന്നതോടെ ഒരു പ്രദേശത്തിന്റെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ബിന്ദു ബേബി പറഞ്ഞു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!