Connect with us

Hi, what are you looking for?

CHUTTUVATTOM

മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഇ​നി മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​നം നി​റ​യ്‌​ക്കാം.

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഇ​നി മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​നം നി​റ​യ്‌​ക്കാം. 18ന് ​രാ​വി​ലെ ഒ​മ്പ​തിന് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് എ​ണ്ണ ക​മ്പനി​ക​ളു​മാ​യി ചേ​ർ​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​ഴ് പ​മ്പുക​ളാ​ണ് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ഇ​ന്ധ​ന ഔ​ട്ട്‌‌​ല​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി 75 ഇ​ന്ധ​ന ചി​ല്ല​റ വി​ൽ​പന​ശാ​ല​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.


എം​സി റോ​ഡി​നോ​ട് ചേ​ർ​ന്ന് മൂ​വാ​റ്റു​പു​ഴ ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​വു​മാ​ണ്. ആ​ദ്യ ദി​വ​സം മു​ത​ൽ ത​ന്നെ ഇ​വി​ടെ​നി​ന്നു പെ​ട്രോ​ളും ഡീ​സ​ലും നി​റ​ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് മൂ​വാ​റ്റു​പു​ഴ ഡി​പ്പോ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ സാ​ജ​ൻ സ്ക​റി​യ പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ന് എ​യ​ർ നി​റ​യ്ക്കു​ന്ന​തി​നും ഓ​യി​ൽ മാ​റ്റു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം പമ്പിലു​ണ്ടാ​യി​രി​ക്കും.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ന​ഗ​ര​സ​ഭ​അ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. രാ​കേ​ഷ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് കു​ര്യാ​ക്കോ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​പി. പ്ര​ദീ​പ് കു​മാ​ർ, മ​ധ്യ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​എം. ഷ​റ​ഫ് മു​ഹ​മ്മ​ദ്, ഐ​ഒ​സി​എ​ൽ കേ​ര​ള സ്റ്റേ​റ്റ് ഹെ​ഡ് ആ​ൻ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ വി.​സി. അ​ശോ​ക​ൻ, കേ​ര​ള സെ​യി​ൽ​സ് റീ​ടെ​യി​ൽ ഇ​ൻ ചാ​ർ​ജ് ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പ​ക് ദാ​സ്, അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ സാ​ജ​ൻ സ്ക​റി​യ, മി​ഥു​ൻ സി. ​കു​മാ​ർ, വി.​എ. നി​യാ​സ്, കെ.​ആ​ർ. ര​മേ​ശ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...