Connect with us

Hi, what are you looking for?

CRIME

ബസിൽ കയറുന്നതിന് ഇടയിൽ ആക്രമിച്ച്‌ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.

മുവാറ്റുപുഴ : മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് യാത്രക്കാരനെ ബസിൽ കയറുന്നതിന് ഇടയിൽ ആക്രമിച്ച്‌ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ വീട്ടിൽ ജയൻ വാസു (47)വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്താൽ രാത്രികാല പട്രോളിങ് മുവാറ്റുപുഴ പോലീസ് ശക്തമാക്കിയിരുന്നു രാത്രിയിൽ സംശയസാഹചര്യത്തിൽ മുവാറ്റുപുഴയിൽ കണ്ട പ്രതിയിൽ നിന്ന് കൊട്ടാരക്കര, കോട്ടയം, തിരുവല്ല എന്നീ ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെടുത്തു.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, ഏറ്റുമാനൂർ, പാലാ, വെച്ചൂചിറ എന്നിവിടങ്ങളിലും തൃശൂർ ഈസ്റ്റ്‌ എന്നിവിടങ്ങളിൽ നിരവധി മോഷണ പിടിച്ചുപറി കേസിലെ പ്രതിയാണ് ജയൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എം.കെ സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ ഷീല, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ പി.കെ വിനാസ് സുഭാഷ് തങ്കപ്പൻ, സിപിഒ അബൂബക്കർ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...