Connect with us

Hi, what are you looking for?

CRIME

പരിശോധനക്കെത്തിയ എക്സൈസ് ഉദ്യേഗസ്ഥനെ മർദ്ദിച്ച കേസ്സിൽ അഞ്ച് പേർ അറസ്റ്റിൽ.

മുവാറ്റുപുഴ : പരിശോധനക്കെത്തിയ എക്സൈസ് ഉദ്യേഗസ്ഥനെ മർദ്ദിച്ച കേസ്സിൽ അഞ്ച് പേർ അറസ്റ്റിൽ . കല്ലൂർക്കാട് വെള്ളാരം കല്ല് കല്ലിങ്കൽ വീട്ടിൽ അനു (32), കൊയ്ത്താനത്ത് വീട്ടിൽ സിനോ മാത്യു (37), ഏനാനല്ലൂർ പേരാമംഗലം കടുവാക്കുഴിയിൽ വീട്ടിൽ ജോമി (36), വെട്ടിയാങ്കൽ വീട്ടിൽ ജെറിൻ ജോർജ് (32), കെമ്പാനക്കുടിയിൽ വീട്ടിൽ മനുമോഹൻ (31) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ എക്സൈസ് ഓഫീസിലെ ഓഫീസറായ ജിഷ്ണു മനോജിനാണ് മർദ്ദനമേറ്റത്. മുവാറ്റുപുഴ സർക്കാർ മദ്യശാലക്ക് മുൻപിൽ അളവിൽ കൂടുതൽ മദ്യം വാങ്ങി വില്‌പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർത്ത് പരിശോധനക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.

സഞ്ചിയിൽ കൊണ്ടുപോവുകയായിരുന്ന മദ്യം എക്സൈസ് ഉദ്യോഗസ്ഥൻ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി സംഘം ഉദ്യോഗസ്ഥനെ മർദ്ദിച്ചത്. എസ്.എച്ച്. ഒ സി.ജെ മാർട്ടിൻ, എസ്.ഐ ബിജുമോൻ, എസ് സി പി ഒ സ്വരാജ് തുടങ്ങിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...