CHUTTUVATTOM
കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം തിങ്കളാഴ്ച(03-08-2020) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എട്ട് പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ഇതാനി ആരോഗ്യ വകുപ്പില്‍ നിന്നും 90-ലക്ഷം രൂപയും അനുവദിച്ചിരുന്നു. പായിപ്ര, മാറാടി, വാളകം, ആവോലി, മഞ്ഞള്ളൂര്‍, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പാലക്കുഴ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. ഇതില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം. പായിപ്ര കുടുംബാരോഗ്യ കേന്ദ്രം നേരത്തെ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തിരുന്നു. മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എട്ട് പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഓരോ കേന്ദ്രത്തിനും 15-ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ ഡോക്ടറുടെ സേവനം ലഭിക്കും. ഡോക്ടര്‍മാരുടെയും, മറ്റ് ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കുകയും, എല്ലാത്തരം രോഗങ്ങളുടെയും പ്രാഥമികചികിത്സയും ഇവിടെ നടക്കും. രോഗിയുടെ സ്വകാര്യത ഉറപ്പാക്കുന്ന രീതിയിലുള്ള പരിശോധന മുറി, ആധുനീക രീതിയിലുള്ള വിശ്രമ മുറി, ശൗചാലയം, ഒബ്‌സര്‍വേഷന്‍ മുറി, മോഡുലാര്‍ റാക്കോട് കൂടിയ ഫാര്‍മസി, എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള ഫാര്‍മസി സ്റ്റോര്‍, ആധുനീക ലാബ് സംവിധാനം, കുടിവെള്ള സൗകര്യം എന്നിവയാണ് ഒരുക്കുക,ചെറിയ പൂന്തോട്ടമോ, ഔഷധ സസ്യ ഉദ്യോനവും ഇതോടൊപ്പം ഒരുക്കും. ദേശീയ ആരോഗ്യ ദൗത്യം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് പ്രകാരമാണ് നിര്‍മ്മാണം നടക്കുന്നത്.
CHUTTUVATTOM
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന മോഡി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലത്ത് പന്തംകൊളുത്തി പ്രകടനം നടത്തി

കോതമംഗലം : രാഹുൽ ഗാന്ധിയുടെ കൂറ്റൻ ചിത്രം വഹിച്ചായിരുന്നു പ്രകടനം. കെ പി സി സി മെമ്പർ ശ്രീ എ.ജി ജോർജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ ജോർജ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ റഫീഖ് വെണ്ടുവഴി, കെ എസ് യു സംസ്ഥാന സെക്രട്ടറി ശ്രീ അനൂപ് ഇട്ടൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ലിനോ മങ്കുത്താൻ, ബേസിൽ തണ്ണിക്കോട്ട്, ജയിൻ ജോസ്, മുജിതബ് മുഹമ്മദ്,ബാബു വർഗീസ്, രാഹുൽ കെ.ആർ, ബെർട്ടിൻ ജോയി, വിജിത് വിജയൻ, അനൂസ് ജോൺ, അരുൺ അയ്യപ്പൻ, അജീബ് ഇരമല്ലൂർ, ബേസിൽ, നൗഫൽ കെ.എം,അക്ഷയ് വിജയ്, ബിബിൻ ബേബി, വർഗീസ് മാപ്ലക്കുടി, ഷിന്റോ പി. തോമസ്, റ്റിജോ പോൾ, സിറിയക് ജോസ്, എൽദോസ് കട്ടങ്ങാനാൽ,സണ്ണി നിരപ്പേൽ, അലി പടിഞ്ഞാറേചാലിൽ, സത്താർ വട്ടകുടി, സലിം മംഗലപാറ, അനൂപ് ജോർജ്, ബഷീർ എന്നിവർ പങ്കെടുത്തു.
CHUTTUVATTOM
എം.എ.കോളേജിൽ യാത്രയയപ്പ് സമ്മേളനം

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാൽ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സീനിയർ ക്ലാർക്ക് റ്റിറ്റി ജേക്കബ് എന്നിവർക്ക് യാത്രയയപ്പു നൽകി.കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ യോഗത്തിൽ എം.എ.കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ചു.പ്രമുഖ ഗാന്ധിയനും, ഗ്രന്ഥകാരനും,എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്‌മെന്റ് സ്‌റ്റഡീസ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. എം. പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി. സോഷ്യോളജി വിഭാഗം മേധാവി ഡോ. ഡയാന മാത്യൂസ് സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പ്രധാന സന്ദേശവും നൽകി.വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് നിർവഹിച്ചു.യോഗത്തിൽ റിട്ട. ടിച്ചേഴ്സ് ഫോറം സെക്രട്ടറി പ്രൊഫ.കെ. എം. കുര്യക്കോസ്, റിട്ട.നോൺ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി ടി. ജി. ഹരി, ജൂനിയർ സൂപ്രണ്ട് വി.ഇ. ദീപു , കോളേജ് യൂണിയൻ ചെയർപേഴ്സൺ പവിത്ര. കെ. ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചിത്രം :എം. എ. കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാലിനു കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉപഹാരം സമർപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പ്രൊഫ. ഡോ. എം. പി. മത്തായി, പ്രൊഫ. കെ. എം. കുര്യക്കോസ്, ഡോ. ഡയാന മാത്യൂസ്, ടി. ജി. ഹരി, വി. ഇ. ദീപു, പവിത്ര കെ. ആർ എന്നിവർ സമിപം
CHUTTUVATTOM
നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

അങ്കമാലി : നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും പുതിയ ഐ.ടി നിയമം അനുസരിച്ചുമാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചാനലുകളെ അകറ്റിനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അങ്കമാലി ജീബീ പാലസ് ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റ പുതിയ ഭാരവാഹികളായി പ്രസിഡന്റ് – പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയാ), ജനറല്‍ സെക്രട്ടറി – ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), ട്രഷറര്‍ – വിനോദ് അലക്സാണ്ടര്‍ (വി.സ്ക്വയര്‍ ടി.വി), വൈസ് പ്രസിഡന്റ്മാര്‍ – അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറിമാര്‍ – ശ്രീജിത്ത് എസ് (റൌണ്ടപ്പ് കേരള), രവീന്ദ്രന്‍ ബി.വി (കവര്‍ സ്റ്റോറി), കമ്മിറ്റി അംഗങ്ങള്‍ – സജിത്ത് ഹിലാരി (ന്യൂസ് ലൈന്‍ കേരളാ 24), അജിതാ ജെയ് ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവരെ തെരഞ്ഞെടുത്തു. ഷമീര്‍ ഇ.കെ (കേരളാ ടൈംസ്), ഷഫ്ന പി.എ (കേളി ന്യൂസ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാംപെയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഈ കാലയളവില്‍ അംഗത്വം നല്‍കും. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ വെബ് സൈറ്റില്‍ (www.chiefeditorsguild.com) ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലുള്ള ഭീഷണികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അംഗങ്ങള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു