Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴ കച്ചേരിത്താഴം പൊലീസ് എയ്ഡ് പോസ്റ്റിന് പുതിയമുഖം.

മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ പോലീസ് എയിഡ് പോസ്റ്റിനു ( പൊലീസ് കിയോസ്‌ക്) പുതിയ കെട്ടിടം. എല്ലാവരിലും കൗതുകം ഉണര്‍ത്തുന്നവിധത്തില്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊലീസ് തൊപ്പിയുടെ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നഗരസഭയുടേയും മണപ്പുറം ഫൗണ്ടേഷന്റേയും സഹകരണത്തോടെയാണ് എയിഡ് പോസ്റ്റ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (വ്യാഴം) വൈകുന്നേരം അഞ്ചിന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐപിഎസ് നിര്‍വഹിക്കും.

മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി. പി എല്‍ദോസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരിക്കും. ലയണ്‍സ് ഡ്‌സ്ട്രിക്ട് ഗവര്‍ണര്‍ വി. സി ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. മണപ്പൂറ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ജ് ഡി ദാസ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോയി മത്തായി, ലയണ്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി വി. എസ് ജയേഷ്, മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ്, മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രി രാജു, മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ്, മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോസ് വി. കാക്കനാട്ട്, ലയണ്‍സ് ഗ്ലോബല്‍ വില്ലേജ് ക്ലബ്ബ് പ്രസിഡന്റ് യു. റോയി തുടങ്ങിയവര്‍ പ്രസംഗിക്കും.

സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പഴയ പോലീസ് എയിഡ് പോസ്റ്റിനായി ലയണ്‍സ് ക്ലബ്ബ് അഞ്ചു ലക്ഷം രൂപ ചെലവിട്ടാണ് അത്യാധുനിക കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. നഗരത്തില്‍ സുഗമമായ ഗതാഗതവും കുറ്റകൃത്യങ്ങളും മോഷണവും മറ്റു നിയമലംഘനങ്ങളും ഇല്ലായെന്നു ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടു മുമ്പാണ് കച്ചേരിത്താഴത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും പോലീസ് സഹായം ലഭ്യമാക്കുകയെന്നതായീരുന്നു ഈ പോസ്റ്റിന്റെ ലക്ഷ്യം. എന്നാല്‍ പലപ്പോഴും ഇതു സാധിച്ചിരുന്നില്ല. സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്കു എയ്ഡ് പോസ്റ്റ് മാറ്റുമ്പോള്‍ നഗരത്തിലെ കാവല്‍ സംവിധാനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...