കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍ വാലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി എം സിദ്ദീഖ്, പല്ലാരിമംഗലം പഞ്ചായത്ത് മെമ്പര്‍ ഹക്കീം ഖാന്‍, കവളങ്ങാട് പഞ്ചായത്ത് മെമ്പര്‍ സുനി, അയ്യപ്പന്‍, അനസ് കല്ലേലി എന്നിവര്‍ പങ്കടുത്തു. കെഎംസിഎല്‍ സംഘാടക സമിതി അംഗങ്ങളായ വിനു എവി, അന്‍വര്‍ വാലി, ഷാന്‍ നങ്ങേലിപടി, അഷ്‌റഫ് കെ.എം, പ്രബിന്‍ സെബാസ്റ്റ്യന്‍, റോജിന്‍ വാളകം, ബേസില്‍ ഐസക്ക്, ജെറിന്‍ കാവക്കാട്, എന്നിവരും അഫ്‌സല്‍ വാലി, ഷെര്‍ജി ഇല്ലത്തുകുടി, അന്‍ഷാദ് പരീക്കണ്ണി, ദിനില്‍ പരികണ്ണി, ഷിഹാബ് നെല്ലിക്കുഴി തുടങ്ങിയവരും പങ്കെടുത്തു. നാല് മാസത്തോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കും






















































