CRIME
പിതാവിനെയും മാതാവിനെയും വെട്ടി കൊന്ന മകന് ജീവപര്യന്തം കഠിന തടവിനും 50000- രൂപ പിഴയും ശിക്ഷിച്ചു.

മൂവാറ്റുപുഴ: പിതാവിനെയും മാതാവിനെയും വെട്ടി കൊന്ന മകന് ജീവപര്യന്തം കഠിന തടവിനും 50000- രൂപ പിഴയും ശിക്ഷിച്ചു. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര മാടപ്പുറം വീട്ടിൽ പത്മനാഭൻ (69) ഭാര്യ തിലോത്തമ (66) എന്നിവരെ വീട്ടിലിട്ട് വെട്ടി കൊന്ന ഇവരുടെ ഇളയ മകൻ ഷൈൻ കുമാർ (44) നെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം കഠിന തടവിനും, അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാത്ത പക്ഷം 6 മാസം കൂടി തടവിനും ശിക്ഷിച്ചു. മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് കെ.എൻ. പ്രഭാകരനാണ് വിധി പ്രസ്താവിച്ചത്. 30.9. 2015 വൈകിട്ട് 5.10 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല ചെയ്യപ്പെട്ട പത്മനാഭൻ്റെയും തിലോത്തമ യുടെയും ഇളയ മകനായ ഷൈൻ കുമാർ ആവശ്യപ്പെട്ട പണം നൽകാത്തതിനാണ് പത്മനാഭൻ്റെ കഴുത്തിലും തലയിലും വാക്കത്തി കൊണ്ട് വെട്ടി കൊന്നത്. ഭർത്താവിനെ വെട്ടി കൊല്ലുന്നത് കണ്ട് ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയ തിലോത്തമയെ പുറകെ ഓടി സമീപത്തുള്ള പലചരക്ക് കടയ്ക്ക് സമീപത്ത് വച്ച് വാക്കത്തി കൊണ്ട് തലയിൽ നിരവധി തവണ വെട്ടി കൊല്ലുകയായിരുന്നു.

പ്രോസിക്യുഷൻ 15 സാക്ഷികളേയും, 27 രേഖകളും 11 തൊണ്ടി മുതലുകളും ഹാജരാക്കി.3 ദൃക്സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.പ്രതി ഭാഗം 4 സാക്ഷികളെ ഹാജരാക്കി. മാനസിക ചികിത്സ നടത്തിക്കൊണ്ടിരിക്കുവാണെന പ്രതിഭാഗം തെളിവ് കോടതി തള്ളി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: അഭിലാഷ് മധു ഹാജരായി. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് പെരുമ്പാവൂർ സി.ഐ.ആയിരുന്ന സമയത്താണ് കേസന്വേഷണം നടത്തിയതും പ്രതിക്കെതിരെ കുറ്റപ്പത്രം കോടതിയിൽ സമർപ്പിച്ചതും.
CRIME
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ

കോതമംഗലം : കോട്ടയം – പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിൽ (48) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26 നു വൈകിട്ട് ആണ് സംഭവം യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, ജിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോതമംഗലം : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം മാവിന്‍ചുവട് ഭാഗത്ത് നിന്നും ഇപ്പോള്‍ പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ഭാഗത്ത് താമസിക്കുന്ന ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) വീട്ടില്‍ ദിലീപ് (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 2021 ല്‍ കോതമംഗലം പുതുപ്പാടി സ്ക്കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറില്‍ ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന്‍ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ്. അറസ്റ്റ് ചെയ്ത സംഘത്തില്‍ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ റജി, എ.എസ്.ഐ സലിം, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാർ, അജിംസ്, ഷിയാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
CRIME
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു

പെരുമ്പാവൂർ : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി കാരക്കോത്ത് വീട്ടിൽ ശ്യാംകുമാർ (33) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കാലടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം,ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. നിരന്തര കുറ്റവാളിയായ ഇയാൾക്കെതിരെ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരിയില്‍ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട്കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ്. കാലടിയിലെ നെട്ടിനംപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്.ഐ ജെ.റോജോമോൻ, സി.പി.ഒ രജിത് രാജൻ, മനോജ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു