Connect with us

Hi, what are you looking for?

CRIME

ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പോലീസിന്‍റെ പിടിയിൽ.

മുവാറ്റുപുഴ : ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പോലീസിന്‍റെ പിടിയിൽ. എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച, പ്രായപൂർത്തിയാകാത്ത നാല് വിദ്യാർഥികളെയാണ് മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പായിപ്ര മണ്ടൻകവല, ആട്ടായം ഉറവക്കുഴി എന്നിവിടങ്ങളിൽ നിന്നായി മുവാറ്റുപുഴ പോലീസ് പിടികൂടിയത്. മുവാറ്റുപുഴ സംഗമംപടി സമീപത്ത് നിന്നും ഹീറോഹോണ്ട പാഷൻ പ്ലസ്, പോത്താനിക്കാട് മാവുടി ഭാഗത്ത്‌ നിന്ന് ബജാജ് പൾസർ, കോതമംഗലം ഭൂതത്താൻകെട്ട് ഭാഗത്ത്‌ നിന്നും ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ, മുവാറ്റുപുഴ വെള്ളൂർകുന്നം എൻ.എസ്.എസ് സ്കൂൾ സമീപത്ത് നിന്നും ഹീറോ ഹോണ്ട പാഷൻ പ്ലസ്, ആട്ടായം ഭാഗത്ത്‌ നിന്ന് അവൻജേർ എന്നീ ബൈക്കുകളാണ് ഇവർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മോഷണം നടത്തിയത്. നഗരത്തിലെ പ്രമുഖ സ്കൂളിൽ ഒരുമിച്ചു പഠിച്ചിരുന്ന ഇവർ എല്ലാവരും ആഡംബര ജീവിതം നയിക്കുന്നവരാണ്. ബൈക്കിൽ രാത്രി കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലങ്ങളിൽ നിന്നും റോഡ് സൈഡിൽ പാർക്ക് ചെയ്ത് വെച്ചിരിക്കുന്ന ബൈക്കുകൾ വളരെ വിദഗ്ധമായി ലോക്ക് പൊളിച്ച് എടുത്ത്കൊണ്ടുവന്ന് നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇവർ ഉപയോഗിക്കുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന വണ്ടികൾ ഇവർ ഉപയോഗിക്കുന്നതിന് വേണ്ടി പല സ്ഥലങ്ങളിൽ ഒളിപ്പിച്ചു വെക്കുകയാണ് ചെയ്യുന്നത്. ഇവർ വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അന്വേഷണ സംഘത്തിൽ മുവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ്‌ റിയാസ് പോലീസ് ഇൻസ്‌പെക്ടർ എം.കെ.സജീവ്, എസ്ഐമാരായ വി.കെ.ശശികുമാർ, മിൽകാസ് വർഗീസ്, സി.കെ.ബഷീർ, സീനിയർ സിപിഒമാരായ ജിജുകുര്യാക്കോസ്, സുരേഷ് ചന്ദ്രൻ, ബിബിൽ മോഹൻ, മൊഹിയുദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...