മുവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിക്കാനിടയായ സംഭവത്തിൽ കാർഡ്രൈവർ അറസ്റ്റിൽ. ആവോലി ലക്ഷം വീട് കോളനിയിൽ ചാലിപ്പറമ്പിൽ വീട്ടിൽ ജോയ് ജോസഫ് (36) നെയാണ് മൂവാറ്റുപുഴപോലിസ് അറസ്റ്റ് ചെയ്തത്. അപകടം നടക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കഴിഞ്ഞ 17 ന് ആണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ച ജോയ് ജോസഫ് യുവാവിന്‍റെ ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ അനന്തുവാണ് മരണപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചെയ്തു.
