CRIME
വ്യക്തി വൈരാഗ്യം; യുവാക്കളെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

മൂവാറ്റുപുഴ : വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആനിക്കാട് തലപ്പിള്ളിൽ വീട്ടിൽ അമൽ രാജൻ (30), ആനിക്കാട് ഇളംമ്പ്രപുത്തൻപുര വീട്ടിൽ അമൽ നാഥ് (20), ആവോലി പള്ളി പറമ്പിൽ ജസ് വിൻ.പി.ജെയിംസ് (21) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. ആനിക്കാട് സ്വദേശി ടോണി ബെന്നി സുഹൃത്ത് ആൻറണി ഷീൻ എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെ ആനിക്കാട് ആക്വഡേറ്റിന് സമീപമാണ് സംഭവം.
സംസാരിച്ച് നിൽക്കുമ്പോൾ ബൈക്കിലെത്തിയ സംഘം പൈനാപ്പിൾ കൃഷിക്ക് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐ സി.കെ.ബഷീർ, എ.എസ്.ഐ മാരായ ജയകുമാർ, സുനിൽ സാമുവൽ, ഇ.റ്റി.സജിമോൻ, അബ്ദുൾ റഹ്മാൻ, സി.പി.ഒ മാരായ ജിസ്മോൻ, അബൂബക്കർ, ഷെഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
CRIME
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വട്ടക്കാട്ടുപടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ടമാലിൽ നിന്നും കിലോയ്ക്ക് മൂവായിരം രൂപാ നിരക്കിലാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. ഇവിടെ ഇരുപതിനായിരത്തിലേറെ രൂപയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ആദ്യമായിട്ടാണ് ഇവിടേക്ക് വരുന്നത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്.
പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ ആർക്കുവേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ എം.കെ സജീവൻ ,എസ്.ഐമാരായ ടി.ബി ബിബിൻ, അബ്ദുൾ ജലീൽ എസ് സി പി ഒ അനീഷ് കുര്യാക്കോസ്, ഷാജി, സി.പി.ഒ മാരായ അനസ്, സന്ദീപ് തുടങ്ങിയാണ് അന്വേഷണ സംഘത്തിലുള്ളത്.
CRIME
വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കോട്ടപ്പടി സ്വദേശി പോലീസ് പിടിയിൽ

കോതമംഗലം : വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ. കോട്ടപ്പടി ചേറങ്ങനാൽ പരുത്തേലിൽ വീട്ടിൽ രാജൻ (43) നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. കഴിഞ്ഞ 17 ന് ഉച്ചയ്ക്ക് ആണ് സംഭവം. മേക്കപ്പാലയിൽ വാടകയ്ക്കു താമസിക്കുന്ന അബി എന്നയാളുടെ വീടിന്‍റെ വാതിൽ കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവന്‍റെ സ്വർണ്ണവും, 3000 രൂപയും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസിന്‍റെ ശാസ്ത്രീയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇയാൾ സ്വന്തം ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ട് വച്ച് മോഷണം നടത്തുകയും ഓട്ടോ റിക്ഷയിൽത്തന്നെ കടന്നുകളയുകയുമാണ് ചെയ്യുന്നത്. മൂവാറ്റുപുഴ ഭാഗത്ത് നടന്ന കളവു കേസിൽ ജയിലിലായിരുന്ന രാജൻ പത്ത് ദിവസം മുമ്പാണ് കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മൂന്ന് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ എം.കെ.സജീവ് എസ്.ഐമാരായ ടി.ബി.ബിബിൻ, അബ്ദുൾ ജലീൽ എസ്.സി.പി. ഒ അനീഷ് കുര്യാക്കോസ് സി.പി.ഒ അനീഷ് കുമാർ, നിസാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
CRIME
പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ

പെരുമ്പാവൂർ: സോഷ്യൽ മീഡിയാ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസ് (20) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബറിലാണ് സംഭവം നടന്നത്. പ്രതി വിദേശത്തായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് പിടിയിലാകുന്നത്. ഇയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചു വരുന്നു. എ.എസ്.പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ ആർ..രഞ്ജിത്ത്, എ.എസ്.ഐ കെ.എ.നൗഷാദ്, എസ്.സി.പി.ഒ പി.എഅബ്ദുൽ മനാഫ്, സി.പി.ഒ മാരായ ജിഞ്ചു.കെ.മത്തായി, ജോജോ ജോർജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
-
ACCIDENT5 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
AGRICULTURE2 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
NEWS7 days ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS3 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS2 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി