കോതമംഗലം: കോതമംഗലം നഗരസഭില്‍ നിര്‍ത്തലാക്കിയ ആശ്രയ പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മഴക്കാലമായിട്ടും രാത്രി വഴിവിളക്കുകള്‍ തെളിയുന്നില്ലെന്ന് യോഗം ആരോപിച്ചു. സിജു എബ്രാഹം അദ്ധ്യക്ഷനായി. പി.എ. പാദുഷ, ജോര്‍ജ് അമ്പാട്ട്, ഷെമീര്‍ പനയ്ക്കല്‍, ഭാനുമതി രാജു, ഷിബു കുര്യാക്കോസ്, പ്രവീണ ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.
