Connect with us

Hi, what are you looking for?

NEWS

ശാരീരികവിഷമതകൾക്കുമേൽ മുഹമ്മദ് അൽത്താഫിൻ്റെ കൈക്കരുത്ത്

കോതമംഗലം :എം.എ കോളേജിലെ രണ്ടാം വർഷ സുവോളജി ബിരുദവിദ്യാർത്ഥി മുഹമ്മദ് അൽത്താഫിൻ്റെ വിജയങ്ങൾ ഓരോന്നും ശാരീരിക വിഷമതകൾക്കുമേൽ ആത്മവിശ്വാസത്തിൻ്റെ കൈക്കരുത്ത് തെളിയിച്ചവയാണ്. മലപ്പുറം ജില്ലയിലെ കരുളായി മുല്ലപ്പള്ളി എന്ന ഗ്രാമത്തിൽനിന്ന് ബിരുദപഠനത്തിനായ് കോതമംഗലത്ത് എത്തിയ തനിക്ക് സ്പോർട്സിന് ഏറെ പ്രാധാന്യം നൽകുന്ന മാർ അത്തനേഷ്യസ് കോളേജ് വലിയ പ്രോത്സാഹനമാണ് നൽകിയത് എന്ന് അൽത്താഫ് പറയുന്നു. ആം റസ്ലിങിൽ ചെറുപ്പം മുതൽ തന്നെ താല്പര്യമുള്ള മുഹമ്മദ് അൽത്താഫ് മത്സരത്തിനു പോകുമ്പോൾ നഷ്ടമാകുന്ന പഠനസമയം വീണ്ടെടുക്കാൻ അധ്യാപകരും സഹായിച്ചു. ഈ വർഷം തന്നെ പാലാ സെൻ്റ് തോമസ് കോളേജിൽവച്ചുനടന്ന കേരളസംസ്ഥാന ആം റസ്ലിങ് ചാംപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയതോടെ ഏറെ പ്രതീക്ഷയുമായി നാഗ്പൂരിൽ നടന്ന ദേശീയ പാരാ ആം റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് അൽത്താഫ് പങ്കെടുത്തു. അവിടെയും മുഹമ്മദ് അൽത്താഫിനെ കാത്തിരുന്നത് സ്വർണ്ണമെഡൽ തന്നെയായിരുന്നു.

ഏറെ വൈകാതെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രാജ്യാന്തര ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം. സർവ്വകലാശാലതലത്തിൽ പാരാ ആം റസ്ലിങിന് മറ്റു കായിക ഇനങ്ങൾക്കുള്ളതുപോലെ പരിശീലനപരിപാടികളോ മത്സരങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ ഇച്ഛാശക്തിയും ആത്മവിശ്വാസവും നിരന്തര പരിശ്രമവുംകൊണ്ടു മുഹമ്മദ് അൽത്താഫ് നേടിയ വിജയങ്ങൾക്കെല്ലാം പത്തര മാറ്റിൻ്റെ തിളക്കം കൂടിയേതീരൂ. ദക്ഷിണ ആഫ്രിക്കയിലെ രാജ്യാന്തര ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ 3.5 ലക്ഷം രൂപ കണ്ടെത്തണമെന്നത് ഒഴിച്ചാൽ മറ്റ് ആശങ്കകൾ ഒന്നും ഇല്ലെന്നും സംസ്ഥാന, ദേശീയ മത്സരങ്ങളിലെ രണ്ടു വിജയങ്ങൾ തന്ന ആത്മവിശ്വാസത്തിൽ അൽത്താഫ് പറയുന്നു. സ്വർണ്ണ മെഡലുകളുടെ നേട്ടവുമായി
ബിരുദപഠനം പൂർത്തിയാക്കിയാൽ വേഗം തൊഴിൽ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ വിദ്യാർത്ഥി. അതുകൊണ്ടുതന്നെ മാതാപിതാക്കളും ഇളയ സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം വലിയ പ്രതീക്ഷയിലാണ് സ്പോൺസർമാരെ തേടുന്നത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

error: Content is protected !!