Connect with us

Hi, what are you looking for?

CRIME

ആർഭാടജീവിതം നയിക്കുന്നതിന് ബാറ്ററി മോഷണം: മോഷ്ടാവിനെ മുവാറ്റുപുഴ പോലീസ് പിടികൂടി

മുവാറ്റുപുഴ : രാത്രികാലങ്ങളിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തിയ ആൾ പിടിയിൽ. ഐരാപുരം കുഴൂർ സ്വാശ്രയ കോളേജിന് സമീപം പാറത്തട്ടയിൽ വീട്ടിൽ മനു മോഹൻ (23) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ യൂസ്ഡ് ലോറി യാർഡുകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇരുപതോളം ബാറ്ററികൾ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം ഉണ്ടായതിനെ തുടർന്ന് മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. രാത്രിയിൽ സ്കൂട്ടറിൽ എം സി റോഡിലൂടെ സഞ്ചരിച്ചു വന്ന് വിവിധ ഇടങ്ങളിൽ മോഷണം നടത്തിവരികയായിരുന്നു പ്രതി. മോഷണം നടത്തി വിറ്റ ബാറ്ററികൾ കോലഞ്ചേരിയിലെ ആക്രി വില്പന കേന്ദ്രത്തിൽ നിന്ന് പോലീസ് കണ്ടെത്തി. ആർഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയിരുന്നത്.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.കെ.രാജേഷ്, എ.എസ്.ഐ പി.സി.ജയകുമാർ, എസ്.സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണ മുതൽ വാങ്ങുന്ന ആക്രിക്കട ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

 

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!