കോതമംഗലം: ഇഞ്ചത്തൊട്ടി, വാളറ, നഗരംപാറ, മച്ചിപ്ലാവ് എന്നീ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ബഹു:വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിർവ്വഹിച്ചു. വാളറ ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. അഡ്വ.ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ,അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്,ജോർജി പി മാത്തച്ചൻ ഐഎഫ്എസ്,അനൂപ് കെ ആർ ഐഎഫ്എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.