പെരുമ്പാവൂർ : മുടിക്കലിൽ നിന്ന് രണ്ട് മൊബൈൽ ഫോണും 8500 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടപ്പള്ളി വെണ്ണല ചളിക്കവട്ടം കണ്ടക്കോലിൽ വീട്ടിൽ ഷിബു (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11 ന് രാത്രിയാണ് സംഭവം. മുടിക്കലിൽ ഹോട്ടൽജോലിക്കാണ് ഇയാൾ എത്തിയത്. താമസിച്ചിരുന്ന ബിൽഡിംഗിലെ അടുത്തമുറിയിൽ നിന്നും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ വൈറ്റിലയിൽ നിന്നുമാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത് എസ്.ഐ വി.എം.ഡോളി, എ.എസ്.ഐ എം.ടി.ജോഷി, എസ്.സി.പി.ഒ പി.എ.അബ്ദുൽ മനാഫ്, സി.പി.ഒ മാരായ എസ്.അഭിലാഷ്, എം..ഇ.മനാഫ് എന്നിവരാണ് ഉണ്ടായിരുന്നത്.
