കോതമംഗലം : കോതമംഗലം മാർത്തോമ ചെറിയപള്ളിയും , ബാവായുടെ കബറിടവും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം. നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി ശ്രദ്ധേയനായ മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജിയാണ് വേറിട്ട സമര രീതിയുമായി രംഗത്തുവന്നത്. കോതമംഗലം മാർത്തോമ ചെറിയപള്ളിയും, വിശുദ്ധ കബറിടവും സംരക്ഷിക്കുക ,മൃതദേഹങ്ങളോട് ഉള്ള അനാദരവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷാജിയുടെ ഒറ്റയാൾ സമരം നടന്നത്. കുരിശിൻറെ ആകൃതി ഉണ്ടാക്കി അതിൽ കിടന്ന് കൈകാലുകൾ ബന്ധിച്ച് ആണ് ഷാജിയുടെ സമരം. മാർത്തോമാ ചെറിയ പള്ളിയുടെ പ്രവേശന കവാടത്തിനു മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുരിശു സ്ഥാപിച്ച് അതിൽ കിടന്നാണ് ഷാജിയുടെ വേറിട്ട പ്രതിഷേധം. ഇന്ന് വൈകിട്ടു ആറുമണിവരെ നീണ്ടുനിൽക്കുന്ന ഉപവാസസമരം ആണ് ഷാജി നടത്തുന്നത്.

You must be logged in to post a comment Login