കോതമംഗലം : ചരിത്രപരമായ നിയമ ഭേദഗതികൾക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. വനം വന്യജീവി സംരക്ഷണ ഭേദഗതി നിയമം, ഏക കിടപ്പാട സംരക്ഷണ നിയമം, സ്വതന്ത്ര സേവന സംരക്ഷണ നിയമം എന്നിവയെല്ലാം സർക്കാരിന്റെ ജനങ്ങളോടുള്ള കരുതലിന്റെയും , ഇച്ഛാശക്തിയുടെയും ഭാഗമാണ്.
അടിസ്ഥാന സൗകര്യ വികസ രംഗത്ത് കേരളം മാതൃകയാണ്.
കോതമംഗലത്ത് നടന്ന കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷക സംഘം ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് , ആന്റണി ജോൺ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം ഷാജി മുഹമ്മദ് ,കെ വി ഏലിയാസ്, കെ എ ജോയി, എ എ അൻഷാദ്,എം എൽ ചുമ്മാർ ,സാബു വർഗീസ്, കെ കെ ശിവൻ, കെ ബി മുഹമ്മദ്, എ ആർ അനി,
പി പി മൈതീൻ ഷാ
തുടങ്ങിയവർ സംസാരിച്ചു.



























































