മുവാറ്റുപുഴ : വഴക്കുളത്തിനടുത്തു സീതപ്പടിയിൽ റബ്ബർ തടി കയറ്റി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറിയും തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയിലെ തടി കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. കൂട്ടിയിടിയിൽ കാർ പൂർണ്ണമായും തകർന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു വരുകയായിരുന്ന കാറിലുണ്ടായിരുന്ന അഞ്ചു പേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ നാലുപേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നടന്ന അപകടത്തെത്തുടർന്ന് ഗതാഗത സ്‌തംഭനം ഉണ്ടാകുകയും വാഴക്കുളം പോലീസ് സ്ഥലത്തെത്തി തടി വണ്ടി നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

You must be logged in to post a comment Login