കോതമംഗലം: എം.ജി. സർവകലാശാല യുവജനോത്സവം ഇണൈമൈ 2026 മാർച്ച് 1-ന് തിരുവല്ലയിൽ നടന്ന മോഹിനിയാട്ട മത്സരത്തിൽ കോതമംഗലം ത്യക്കാരിയൂർ സ്വദേശിനിയും മാർ അത്തനേഷ്യസ് കോളേജ് എം.കോം ഒന്നാംവർഷ വിദ്യാർ ഥിനിയുമായ സാത്വിക നമ്പൂതിരി ഒന്നാം സ്ഥാനം നേടി.
ഭാവാഭിനയത്തിന്റെ നൈപുണ്യവും ആംഗികസൗന്ദര്യവും സമന്വയിപ്പിച്ച അവതരണം ജഡ്ജിമാരുടെ പ്രത്യേക പ്രശംസ നേടി. ഗുരുക്കന്മാരായ മഹേഷ് ടി. ഉണ്ണികൃഷ്ണനും കലാമണ്ഡലം വൃന്ദ മഹേഷ് (ഭാവമിസ്ര, തിരുവല്ല) എന്നിവരുടെ പരിശീലനത്തിലാണ് സാത്വിക കലാപരിശീലനം നടത്തുന്നത്.തൃക്കാരിയൂർ സ്വദേശികളായ ഡോ. സതീഷ് – അപർണ സതീഷ് ദമ്പതികളുടെ മകളായ സാത്വിക നമ്പൂത്തിരി ദൂരദർശൻ ബി ഗ്രേഡ് ആർട്ടിസ്റ്റ് കുടി ആണ്






















































