കോതമംഗലം : 35-മത് മഹാത്മാഗാന്ധി സർവകലാശാല അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷ -വനിതാ വിഭാഗത്തിൽ മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ പാലാ സെന്റ്. തോമസ് കോളേജു രണ്ടാം സ്ഥാനവും, ആലുവ യൂ. സി. കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ചെങ്ങനാശ്ശേരി അസംപ്ഷൻ കോളേജു രണ്ടാം സ്ഥാനവും, പാലാ അൽഫോസാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വാട്ടർപോളോ മത്സരത്തിൽ 16-1 ഗോളുകൾക്ക് പാലാ സെന്റ് തോമസ് കോളേജിനെ പരാജയപ്പെടുത്തി എം. എ. കോളേജ് ജേതാക്കളായി.
പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി ആലുവ യൂ സി. കോളേജിലെ അഭിജിത് ഗ്രിഗറിനും, വനിത വിഭാഗം ചാമ്പ്യയായി എം. എ. കോളേജിലെ അഞ്ജന മോഹനെയും തിരഞ്ഞെടുത്തു . മഹാത്മാ ഗാന്ധി സർവകലാശാല കായിക വിഭാഗം മേധാവി ഡോ. ബിനു ജോർജ് വര്ഗീസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയിതു. എം. എ. കോളേജ് കായിക വകുപ്പ് മേധാവി ഡോ. മാത്യൂസ് ജേക്കബ്, എം. എ. കോളേജ് നീന്തൽ പരിശീലകൻ വേണുഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login