കോതമംഗലം : മാരക രോഗം ബാധിച്ച സഹകാരികളെ സഹായിക്കുന്നതിനായി മെമ്പർ റിലീഫ് ഫണ്ടിൽ നിന്ന് കോതമംഗലം താലൂക്കിലെ പതിനൊന്ന് സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള 223 സഹകാരികൾക്ക് അനുവദിച്ച 42,85,000/- രൂപ ധനസഹായത്തിന്റെ വിതരണ ഉദ്ഘാടനം കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് 583 ഹാളിൽ(പോലീസ് സ്റ്റേഷന് സമീപം)വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സർക്കിൾ യൂണിയൻ ചെയർമാൻ ഇൻ ചാർജ് കെ ബി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,അസിസ്റ്റന്റ് രജിസ്ട്രാർ കെ സുനിൽ,സർക്കിൾ സഹകരണ യൂണിയൻ മെമ്പർമാരായ എം ജി പ്രസാദ്,വി എം വിനോദ്,പി കൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു.കോതമംഗലം എസ് സി ബി 583 പ്രസിഡന്റ് എൽദോസ് പോൾ സ്വാഗതവും സെക്രട്ടറി റോയി എബ്രഹാം നന്ദിയും പറഞ്ഞു.
