കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ്,എം എൽ എ എഡ്യൂക്കേഷണൽ പ്രൊജക്റ്റ് (കൈറ്റ്),കേരള നോളജ് ഇക്കോണമി മിഷൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് , കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ
2024 ഡിസംബർ 14 ന് കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
+2 , ITI, Diploma, Degree (BTech, BA, BSc, B. Com,) P.G എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് ബാങ്കിംഗ്, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്, IT, Non IT എന്നിങ്ങനെ നിരവധി മേഖലകളിലെ പ്രമുഖ കമ്പനികളിലുള്ള രണ്ടായിരത്തിലധികം ഉള്ള ഒഴിവുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവസരമാണിത്.
പുതുതായി പഠിച്ചിറങ്ങിയവർക്കും, ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും, പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും, വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടലായ DWMS വഴി രജിസ്റ്റർ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്.
https://knowledgemission.kerala.gov.in/ എന്ന
DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം സ്പോർട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്.
https://surveyheart.com/form/6757cb130db0823d5933b2bb എന്ന ലിങ്ക് വഴി തൊഴിൽ മേളയിൽ ഇപ്പോൾ തന്നെ ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി രജിസ്റർ ചെയ്യാവുന്നതാണ്.മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 5 സെറ്റ് CV (Resume ) എങ്കിലും കയ്യിൽ കരുതണം .മെഗാ ജോബ് ഫെയർ ഉദ്യോഗാർഥികൾ പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് ആന്റണി ജോൺ എം എൽ എ അഭ്യർത്ഥിച്ചു .