കോതമംഗലം: മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം പുതുപ്പാടി പുത്തന്‍ മഹല്ല് മദ്രസ ഹാളില്‍ ചേര്‍ന്നു. ആന്റണി ജോണ്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ കുഞ്ഞു മൈതീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എം മക്കാരു പിള്ള, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, പുതുപ്പാടി പുത്തന്‍ മഹല്ല് ജമാഅത്ത് ഇമാം ജൗഹര്‍ ബദരി, കോതമംഗലം നഗരസഭ 24-ാം വാര്‍ഡ് കൗണ്‍സിലര്‍ ജിജി ജോമോന്‍, 25-ാം വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു തോമസ്, ആയവന പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബര്‍ കെ. എസ്. രമേഷ് കുമാര്‍,മാധ്യമ പ്രവര്‍ത്തകന്‍ കെ.എ. സൈനുദ്ദീന്‍, ഇ. എ.ഹനീഫ, എം. ഇ. ആസാദ് എന്നിവര്‍ പ്രസംഗിച്ചു. മെന്റര്‍ പരീത് ഷംസുദ്ദീന്‍ സന്തോഷത്തിലേക്കുള്ള വഴി എന്ന വിഷയത്തില്‍ ക്ലാസെടുത്തു. തുടര്‍ന്ന് കുടുബാംഗങ്ങള്‍ വിവിധ കലാ പരിപാടികള്‍ അവതരിച്ചു.
കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ മക്കാര്‍ മുളവൂര്‍, ബാവ മേയ്ക്കന്‍, ബാവക്കുഞ്ഞ് ഇലവും തടത്തില്‍, മീരാവുമ്മ ഇടത്തൊട്ടിയില്‍, ആമിന മുഹമ്മദ് ഇടപ്പഴത്തില്‍, ഫാത്തിമ നെല്ലിക്കുഴി, പാത്തുമ്മ കീച്ചേരി, ഐഷ ഇടപ്പഴത്തില്‍, ഐഷാമ്മ കളപ്പുരയ്ക്കല്‍, ഫാത്തിമ ബാവക്കുഞ്ഞ് എന്നിവരെ ആന്റണി ജോണ്‍ എംഎല്‍എയും, വിദ്യാഭ്യാസ, കലാ, കായിക രംഗങ്ങളില്‍ മികവ് തെളിയിച്ച കുടുംബത്തിലെ വിദ്യാര്‍ത്ഥികളായ സിഹാന ജന്നത്ത്, ദിയ ഫാത്തിമ, സുറുമി റ്റി.എം, അഫ്രിന്‍ ഫാത്തിമ എന്നിവരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ചടങ്ങില്‍ ആദരിച്ചു.
മേയ്ക്കല്‍ ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളായി ഇ.എം. മക്കാരുപിള്ള (രക്ഷാധികാരി), എം ഇ ആസാദ് (പ്രസിഡന്റ്),ഷെരീഫ് ഇടതൊട്ടിക്കല്‍ (വൈസ് പ്രസിഡന്റ്), ഇ എ ഹനീഫ (സെക്രട്ടറി), അബിന്‍സ് യൂസഫ് (ജോയിന്റ് സെക്രട്ടറി), ഇ.കെ. കുഞ്ഞുമൈതീന്‍ (ട്രഷറര്‍),
എം.എം.ഷാജഹാന്‍, ബഷീര്‍ ബി. എം , ഫഹദ് ഇ. എം, ഇബ്രാഹിം കുട്ടി, അബ്ദു ഇടത്തൊട്ടിക്കല്‍, സുള്‍ഫിക്കര്‍ ഇ. എം, ഷാജി എം.എം, അസീസ് കടത്തുകടവില്‍, കെ.എ. സൈനുദ്ദീന്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.























































