Connect with us

Hi, what are you looking for?

CHUTTUVATTOM

മീഡിയ ക്ലബ്ബ് മൂവാറ്റുപുഴ പ്രവർത്തനം ആരംഭിച്ചു.

മൂവാറ്റുപുഴ : മീഡിയ ക്ലബ് മൂവാറ്റുപുഴ എന്ന പേരിൽ മൂവാറ്റുപുഴയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു. പ്രസിഡന്റ്- എം.ഷാഹുൽ ഹമീദ് (എൻലൈറ്റ് ന്യൂസ് ), വൈസ് പ്രസിഡന്റ്മാർ- ഗോകുൽ കൃഷ്ണൻ – (കൈരളി ന്യൂസ് ടി വി ), നിസാർ കെ.എ.(ന്യൂസ്- 18), സെക്രട്ടറി – ലിനു പൗലോസ് (മനോരമ ന്യൂസ്), ജോ. സെക്രട്ടറിമാർ ഏബിൾ സി. അലക്‌സ് (തത്സമയം ദിനപത്രം ), മാണി പിട്ടാപ്പിള്ളിൽ ( ദീപിക), ട്രഷറർ- ഷമീർ പെരുമറ്റം (കേരളാ ടൈംസ് ഡോട്ട്.ഇൻ), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : ദീപേഷ് കെ. ദിവാകരൻ (കലാകൗമുദി ദിനപത്രം), ജോസ് ജോർജ് (ദീപിക ദിനപത്രം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മേള മിനി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു.ഏബിൾ സി അലക്സ്‌ സ്വാഗതവും, ദീപേഷ് കെ.ദിവാകരൻ നന്ദിയും പറഞ്ഞു. യോഗത്തിൽ 15 ഓളം മാധ്യമ പ്രവർത്തകർ സംബന്ധിച്ചു.

മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ അച്ചടി-ദൃശ്യ മാധ്യമങ്ങൾ, ഓൺലൈൻ പോർട്ടൽ റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, ക്യാമറമാൻമാർ എന്നിവരുടെ കൂട്ടായ്മയാണ് രൂപീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകരിൽ മൂല്യാധിഷ്ടിതമായ മാധ്യമ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക മാധ്യമ പ്രവർത്തനത്തിനു ആവശ്യമായ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക മാധ്യമ പ്രവർത്തകരും സമൂഹവും തമ്മിൽ ഊഷ്മളമായ ബന്ധം വളർത്തിയെടുക്കുക സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുക സമൂഹത്തിലെ അശരണായവരെ സഹായിക്കുന്നതിനു ജീവ കാരുണ്യപ്രവർത്തനം സംഘടിപ്പിക്കുക, തുടങ്ങിയവയാണ് മീഡിയ ക്ലബ്ബ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എം.ഷാഹുൽ ഹമീദ്, സെക്രട്ടറി ലിനു പൗലോസ് എന്നിവർ അറിയിച്ചു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...