കോതമംഗലം: മാതിരപ്പിള്ളി ഗവൺമെന്റ് വി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ബ്രേക്ക് ദ ചെയിൻ ഡയറി ആന്റണി ജോൺ എം എൽ എ പ്രകാശനം ചെയ്തു. കോതമംഗലം ടൗണിലെയും,മാതിരപ്പിള്ളിയിലെയും വ്യാപാര സ്ഥാപനങ്ങളിലും, ഓട്ടോ ടാക്സി തൊഴിലാളികൾക്കുമാണ് ബ്രേക്ക് ദ ചെയിൻ ഡയറി വിദ്യാർത്ഥികൾ നൽകുവാൻ തീരുമാനിച്ചിട്ടുള്ളത്. ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് ടി എസ് റെജി,എസ് എം സി ചെയർമാൻ സി വി ജോസ്,എസ് എം സി വൈസ് ചെയർമാൻ മോഹനൻ പിള്ള,എസ് എം സി അംഗം ബൈജു, പ്രിൻസിപ്പാൾ രൂപ നായർ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഹിമ എം ജി,എൻ എസ് എസ് വോളന്റിയർമാരായ രാഹുൽ രാജു,ഗോപു സന്തോഷ് എന്നിവർ പങ്കെടുത്തു.
