കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി ഒന്‍പതാം ദിന സമ്മേളനം മുൻസിപ്പല്‍ കൗൺസിലർ സലിം ചെറിയാന്‍ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. പി.ഐ.ജോര്‍ജ്ജ് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ഫാ.ബിജോ കാവാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ബേബി മാത്യു പാറയ്ക്കല്‍,പ്രൊഫ.റ്റി.പി.മര്‍ക്കോസ്, ഫാ.ഷാജി പൗലോസ് തെക്കേക്കുടി ,സാജു മാത്യു എന്നിവർ പ്രസംഗിച്ചു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
