കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ കാശു കുടുക്കയിലെ സമ്പാദ്യം കൈമാറി.കോതമംഗലം മാർ ബേസിൽ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി അൽഅമീൻ സലിം മാതൃകയായി. മികച്ച ഫുട്ബോൾ താരം കൂടി ആയ അൽഅമീൻ ഫുട്ബോൾ വാങ്ങുന്നതിനു വേണ്ടിയായിരുന്നു കാശു കുടുക്കയിൽ ഒരു ചെറിയ സമ്പാദ്യം സ്വരുക്കൂട്ടിയത്. ഈ തുകയാണ് പ്രതിസന്ധി ഘട്ടത്തിൽ നാടിന് ചെറിയ കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത്.
1425 രൂപയായിരുന്നു ഈ കൊച്ചു മിടുക്കൻ്റെ കുടുക്കയിലെ സമ്പാദ്യം ഊന്നുകൽ ചിറ്റായത്ത് സലിമിൻ്റെ മകനാണ് മാർ ബേസിൽ സ്കൂളിലെ പത്താം ക്ലാസ്സുകാരനായ അൽഅമീൻ സലിം. താലൂക്ക് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ തുക ഏറ്റുവാങ്ങി. ചടങ്ങിൽ തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,ഡെപ്യൂട്ടി തഹസിൽദാർമാരായ എം അനിൽകുമാർ, എൻ എസ് ശ്രീകുമാർ,പി എം അബ്ദുൾ സലാം കുട്ടിയുടെ പിതാവ് സി എ സലിം, താലൂക്ക് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.