Connect with us

Hi, what are you looking for?

CHUTTUVATTOM

എംബിറ്റ്സ് എൻജിനീറിങ് കോളേജിന് ന്യൂ കോഡ് ഓഫ് എജ്യൂക്കേഷൻ അംഗീകാരം.

കോതമംഗലം: എംബിറ്റ്സ് എൻജിനീറിങ് കോളേജ് ന്യൂ കോഡ് ഓഫ് എജ്യൂക്കേഷൻ (പുതിയ വിദ്യാഭ്യാസ മാർഗരേഖ 2021) അംഗീകാരത്തിന് അർഹരായി. മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി നൂതന ഡിജിറ്റൽ സമ്പ്രദായങ്ങൾ നിർമ്മിക്കാനും അവ പ്രാപ്തമാക്കാനും ശ്രമിക്കുന്ന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടായ പരിശ്രമത്തിന് നൽകപ്പെടുന്നതാണ് ഈ അംഗീകാരം.

വിദ്യാഭ്യാസത്തിന്റെ ഭാവി രൂപകൽപ്പന ചെയ്യുകയും പ്രാപ്തമാക്കുകയും നവീകരിക്കുകയും ചെയ്യുന്നത്തിലൂടെ പഠനമികവ്, പഠ്യേതര വിലയിരുത്തൽ, തൊഴിൽ, അധ്യാപക പ്രാപ്തത, ഭാവി സന്നദ്ധത എന്നിവയിൽ മികവുകാണിക്കുന്ന ഇന്ത്യയിലെ മികച്ച 25 സർവകലാശാലകൾ, ഐ ഐ ടി ഉൾപ്പടെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘ഇന്ത്യ സ്കിൽസ് റിപ്പോർട്ട്’, ‘ന്യൂ കോഡ് ഓഫ് വർക്ക്’ എന്നിവയുടെ പ്രസാധകരായ വിബോക്സ് നൽകുന്നതാണ് ഈ അംഗീകാരം.

പുതിയ വിദ്യാഭ്യാസ മാർഗരേഖ 2021 അവാർഡുകളിൽ പട്ടികപ്പെടുത്തിയിട്ടുള്ള കേരളത്തിൽ നിന്നുള്ള ഏക കോളജാണ് കോതമംഗലം എംബിറ്റ്സ് എൻജിനീറിങ് കോളജ്. മികച്ച പരിശ്രമവും, മികച്ച ടീം വർക്കും, വിദ്യാഭ്യാസം 4.0 നടപ്പാക്കൽ സമിതി (E 4 IC), പഠന മാനേജ്മെന്റ് സിസ്റ്റം (LMS), ദേശീയ / അന്തർ‌ദ്ദേശീയ വെബ്ബിനാറുകൾ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രൊജക്ടുകളുമായി സഹകരിച്ചുള്ള പ്രവർത്തനം, കോവിഡ് 19 സെൽ, മികച്ച അധ്യാപകർ, ഐടി സാങ്കേതിക പിന്തുണ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മാനേജ്മെന്റ് എന്നിവരുടെ സുസ്ത്യർഹമായ ടീം സംഭാവനകളാണ് എംബിറ്റ്സിനെ ഈ അംഗീകാരത്തിന് അർഹരാക്കിയത്.

എഐസിടിഇ ചെയർമാൻ പ്രഫ. അനിൽ ഡി. സഹസ്രബുധേ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ മുൻ അഡിഷണൽ സെക്രട്ടറിയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് സെക്രട്ടറി ജനറലുമായ ഡോ. പങ്കജ് മിത്തൽ, നീതി ആയോഗ് ഉപദേഷ്ടാവ് ഡോ. പ്രീം സിംഗ് എന്നിവരടങ്ങുന്ന ജൂറിയാണ് തിരഞ്ഞെടുത്തത്.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...