Connect with us

Hi, what are you looking for?

CHUTTUVATTOM

മാ​ർ ബേ​സി​ൽ ട്രോ​ഫി ഫു​ട്ബോ​ൾ ‌ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ മാര്‍ ബേസില്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ബാബു മാത്യു കൈപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.

മാര്‍ത്തോമ്മാ ചെറിയ പള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരില്‍, പിടിഎ പ്രസിഡന്റ് എ.എസ്. സനീഷ്, പ്രിന്‍സിപ്പല്‍ ഫാ. പി.ഒ. പൗലോസ്, ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ആദ്യദിനം രണ്ട് മത്സരങ്ങള്‍ നടന്നു. പണ്ഡിറ്റ് മോത്തിലാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാടും വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊല്ലവും മാറ്റുരച്ച ആദ്യ മത്സരത്തില്‍ പാലക്കാട് ടിം ഒരു ഗോളിന് വിജയിച്ചു. ആതിഥേയരായ മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും പാമ്പാക്കുട മാര്‍ തിമോത്തിയോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ പാമ്പാക്കുട ടീം വിജയിച്ചു

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി 7ഓടെയെത്തിയ ആന രാത്രി 9 കഴിഞ്ഞും റോഡിനു സമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി പ്രദേശത്ത് ജനവാസ മേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കുന്ന...

CHUTTUVATTOM

കോതമംഗലം: സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി വര്‍ഗീയ കക്ഷികളുമായി അന്തര്‍ധാരയുണ്ടാക്കി പി.എം ശ്രീ പദ്ധതി കേരളത്തില്‍ അടിച്ചേല്‍പ്പിച്ചതിലൂടെ ഇടതു സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന ശ്രമമാണ് കേരളത്തില്‍ നടപ്പിലാക്കിയതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. നിയമന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന്‍ ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ്...

CHUTTUVATTOM

കോതമംഗലം: മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം പുതുപ്പാടി പുത്തന്‍ മഹല്ല് മദ്രസ ഹാളില്‍ ചേര്‍ന്നു. ആന്റണി ജോണ്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ കുഞ്ഞു മൈതീന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്ത് കര്‍ഷക സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതി ചെയര്‍മാനും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കുംപുറം...

error: Content is protected !!