മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മണ്ണൂരിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുതുപ്പാടി കരിമലപുത്തൻപുര ശശിയുടെ ഭാര്യ ശ്രീദേവി (52)-ണ് മരിച്ചത് . കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലോടെ ബന്ധുവീട്ടിൽ നിന്നും മകന്റെ ഒപ്പം തിരികെ പുതുപ്പാടിയിലേക്ക് മടങ്ങവേ മണ്ണൂരിൽ വച്ചായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് മറികടന്നു വന്ന കാർ തട്ടുകയും തുടർന്ന് ശ്രീദേവി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയവേ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം ഇന്ന്. മക്കൾ:ആർദ്ര ,ആഷിൽ.

























































