കോതമംഗലം : ദിവസേന 100 കണക്കിന് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്ന ചേലാട്- മാലിപ്പാറ – വെട്ടാംപാറ റോഡ് തകർന്ന് ചെളിക്കുളമായി. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു ചേറും ചെളിയുമായി കിടക്കുകയാണ്. മാലിപ്പാറ സൊസൈറ്റി പ്പടിക്ക് സമീപമാണ് റോഡ് തകർന്ന് വലിയ ചെളി കുഴികൾ രൂപപെട്ടിരിക്കുന്നത്. ഇരു ചക്ര വാഹന യാത്രികർ ഈ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
മാലിപ്പാറ, വെട്ടാംപാറ പ്രദേശങ്ങളിൽ നിരവധി പാറമടകൾ ഉള്ളതിനാൽ കരിങ്കല്ല് കയറ്റി പോകുന്ന ടിപ്പർ, ടോറസ് തുടങ്ങിയ ഭാരവണ്ടികളുടെ തുടർച്ചയായ സഞ്ചാരം റോഡ് തകർച്ചക്കും, കുടി വെള്ള വിതരണ പൈപ്പ് പൊട്ടലിനും പ്രധാന കാരണമായി പ്രദേശവാസികൾ പറയുന്നു. ഇത്രെയും വേഗം ഈ പൊട്ടി പൊളിഞ്ഞു തകർന്ന് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യ മാക്കണമെന്നാണ് മാലിപ്പാറ നിവാസികളുടെ ആവശ്യം.