കോതമംഗലം: ആലുവ – മൂന്നാർ റോഡ് വികസനം സ്ഥലമേറ്റെടുപ്പിനായി 653.06 കോടി രൂപയുടേയും, മലയോര ഹൈവേ ഒന്നാം ഘട്ട നിർമ്മാണത്തിനായി 65.57 കോടി രൂപയുടേയും ഫിനാൻസ് സാങ്ങ്ഷൻ (സാമ്പത്തിക അനുമതി) ലഭ്യമായി ആന്റണി ജോൺ എം എൽ എ വെളിപ്പെടുത്തി. ആലുവ – മൂന്നാർ റോഡ് നാല് വരി പാതയാക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിന് 653.06 കോടി രൂപയുടേയും, മലയോര ഹൈവേയിൽ ഒന്നാം ഘട്ടമായി കോട്ടപ്പടി – ചേറങ്ങനാൽ മുതൽ ഊഞ്ഞാപ്പാറ – കാഞ്ഞിരംകുന്ന് വരെയുള്ള 13.7 കി.മീ. വരെയുള്ള ദൂരം നിർമ്മാണത്തിനായി 65.57 കോടി രൂപയുടേയും ഫിനാൻസ് സാങ്ങ്ഷൻ (സാമ്പത്തിക അനുമതി) കിഫ്ബിയിൽ നിന്നും ലഭ്യമായി. തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
